1.‘ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ൽ’ ലു​ലു ദാ​ന മാ​ളി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു, 2.അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് ഉൽപന്നങ്ങൾ നോക്കിക്കാണുന്നു

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ൽ’

മ​നാ​മ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ൽ’ തു​ട​ങ്ങി.

അ​ഗ്രി​ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് പ്രോ​സ​സ്ഡ് ഫു​ഡ് പ്രൊ​ഡ​ക്ട്സ് എ​ക്‌​സ്‌​പോ​ർ​ട്ട് ഡെ​വ​ല​പ്‌​മെ​ന്റ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​മാ​യി (എ.​പി.​ഇ.​ഡി.​എ) സ​ഹ​ക​രി​ച്ചാ​ണ് ഫെ​സ്റ്റി​വ​ൽ. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ.​ജേ​ക്ക​ബ് ‘ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ൽ’ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രീ​മി​യം ബ​സു​മ​തി അ​രി ഇ​ന​ങ്ങ​ൾ, ബ​ഫ​ലോ മീ​റ്റ്, കോ​ഴി, സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ണ്.

എ.​പി.​ഇ.​ഡി.​എ സെ​ക്ര​ട്ട​റി ഡോ. ​സു​ദാ​ൻ​ഷു, ഡ​യ​റ​ക്ട​ർ ഡോ. ​ത​രു​ൺ ബ​ജാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തെ ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജു​സ​ർ രൂ​പാ​വാ​ല​യും സീ​നി​യ​ർ മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് സ്വാ​ഗ​തം ചെ​യ്തു.

രാ​ജ്യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ സാ​ന്നി​ധ്യ​മെ​ന്ന നി​ല​യി​ൽ, ഇ​ന്ത്യ​ൻ ഭ​ക്ഷ്യ-​കാ​ർ​ഷി​ക വ്യ​വ​സാ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി എ.​പി.​ഇ.​ഡി.​എ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​​മെ​ന്ന് ലു​ലു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ അ​രി ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ ബി​രി​യാ​ണി, മ​ജ്ബൂ​സ്, ഗോ​സി തു​ട​ങ്ങി​യ രു​ചി​ക്കൂ​ട്ടു​ക​ൾ ലു​ലു​വി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

എ.​പി.​ഇ.​ഡി.​എ സെ​ക്ര​ട്ട​റി ഡോ. ​സു​ദാ​ൻ​ഷു, ഇ​ന്ത്യ​ൻ ഭ​ക്ഷ്യ സം​സ്‌​ക​ര​ണം, മാം​സം, അ​ഗ്രി​ബി​സി​ന​സ് മേ​ഖ​ല​ക​ളി​ൽ ലു​ലു ഗ്രൂ​പ് നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ന​ന്ദ​നം രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - 'The Great Indian Festival' at Lulu Hypermarkets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT