തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച സ​മൂ​ഹ​മാ​ധ്യ​മ​ത്തി​നെ​തി​രെ പ​രാ​തി

മ​നാ​മ: സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ അ​ടി​പി​ടി​യു​ണ്ടാ​യ​താ​യും ആ​യു​ധ​പ്ര​യോ​ഗം ന​ട​ത്തി​യ​താ​യും വാ​ർ​ത്ത ന​ൽ​കി​യ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യം പ​രാ​തി ന​ൽ​കി. ഒ​രു സ്​​കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​മെ​ന്ന ത​ര​ത്തി​ലാ​ണ്​ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​വും സ്​​കൂ​ളി​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്ന്​ ​അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​മാ​യ​താ​യി മ​​​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​രു​തി​ക്കൂ​ട്ടി സ്​​കൂ​ളി​നെ ക​രി​വാ​രി​ത്തേ​ക്കാ​നു​ള്ള ശ്ര​മ​മാ​യാ​ണ്​ ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ മ​​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - action against a social media platform for spreading fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.