മനാമ: അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടികൾ സ്വീകരിച്ചതായി എൽ.എം.ആർ.എ അറിയിച്ചു. അംഗീകാരമില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്ന 17 സ്ഥാപനങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ കീഴിലുണ്ടായിരുന്ന 41 തൊഴിലാളികളും പിടിയിലായിട്ടുണ്ട്.
മുഹറഖ് ഗവർണറേറ്റിൽ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് എൽ.എം.ആർ.എ നടത്തിയ പരിശോധനയിലാണ് അനധികൃത മാൻപവർ ഏജൻസികളെ കണ്ടെത്തിയത്.
വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുകയും ആവശ്യക്കാർക്ക് നൽകുകയുമാണ് ചെയ്തിരുന്നത്. പിടിക്കപ്പെട്ട തൊഴിലാളികളിൽ ചിലർ വിസ കാലാവധി കഴിഞ്ഞവരായിരുന്നു. മറ്റു ചിലർ ഒളിച്ചോട്ടത്തിന് കേസ് നൽകപ്പെട്ടവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.