മനാമ: മുഹറഖിലെ ചരിത്രപ്രാധാന്യമുള്ള രണ്ടു പുരാതന കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടി തുടങ്ങി. മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ പിന്തുണയോടെ ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആൻഡ് ആന്റിക്വിറ്റീസാണ് (ബി.എ.സി.എ) സംരക്ഷണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്.
റോഡ് 621, ബ്ലോക്ക് 206ലുള്ള ആദ്യകെട്ടിടം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പൗരാണിക വാസ്തുവിദ്യാ ഘടന നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തും.
റോഡ് 310, ബ്ലോക്ക് 203ലെ രണ്ടാമത്തെ കെട്ടിടം പൊളിച്ചുപണിയാന്‍ ഉടമ അനുമതി തേടിയിട്ടുണ്ട്. ഈ കെട്ടിടം പൗരാണിക രൂപഘടന നിലനിര്‍ത്തിക്കൊണ്ട് പൊളിച്ചുപണിയാനാണ് സാധ്യത.
സംരക്ഷണ പ്രവൃത്തികള്‍ സംബന്ധിച്ച് മുനിസിപ്പാലിറ്റി കാര്യ മന്ത്രി വഈല്‍ മുബാറക്കിന് ബി.എ.സി.എ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ അഹമ്മദ് ആല് ഖലീഫ കത്തെഴുതിയിട്ടുണ്ട്.
സംരക്ഷണ പ്രവൃത്തിയുമായി സഹകരിക്കുന്നതിനുവേണ്ടി മുനിസിപ്പാലിറ്റി മന്ത്രാലയം, പ്രാദേശിക പൊലീസ്, മുനിസിപ്പല്‍ കൗണ്‍സില്‍, ഗവര്‍ണറുടെ ഓഫിസ്, ബി.എ.സി.എ, പൊതുജനാരോഗ്യ വിഭാഗം എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വര്‍ക്കിങ് ഗ്രൂപ്പും രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.