‘അ​ടൂ​ർ ഫെ​സ്റ്റ് 2K23’ ഇ​ന്ന് കെ.​സി.​എ ഹാ​ളി​ൽ

മ​നാ​മ: 18 വ​ർ​ഷ​ക്കാ​ല​മാ​യി ബ​ഹ്‌​റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടൂ​ർ നി​വാ​സി​ക​ളു​ടെ സൗ​ഹൃ​ദ​യ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ൻ​ഡ്സ് ഓ​ഫ് അ​ടൂ​രി​ന്റെ ഈ ​വ​ർ​ഷ​ത്തെ ഈ​സ്റ്റ​ർ-​വി​ഷു-​ഈ​ദ്-​മെ​യ്ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന അ​ടൂ​ർ ഫെ​സ്റ്റ് 2K23 വെ​ള്ളി​യാ​ഴ്ച സെ​ഗ​യി​ലു​ള്ള കെ.​സി.​എ ഹാ​ളി​ൽ വൈ​കീ​ട്ട് ആ​റു മു​ത​ൽ ന​ട​ക്കും.

നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്‌​പീ​ക്ക​റും അ​ടൂ​ർ എം.​എ​ൽ.​എ​യു​മാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​വും. നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, മാ​ജി​ക് ഷോ, ​ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ മ്യൂ​സി​ക് ബാ​ൻ​ഡാ​യ യു​ണി​ഗ്രാ​ഡ് അ​കൗ​സ്റ്റി​ക്സി​ന്റെ ഗാ​ന​സ​ന്ധ്യ തു​ട​ങ്ങിയവ അ​ര​ങ്ങേ​റും.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്നു പ്ര​സി​ഡ​ന്റ് ബി​ജു കെ. ​മ​ത്താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു​മോ​ൻ പി.​വൈ, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നു കെ. ​വ​ർ​ഗീ​സ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ സു​ഭാ​ഷ് തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - adoor Fest 2K23 today at KCA Hall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.