കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റം -അടൂർ ഒ.ഐ.സി.സി മനാമ: കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഒ.ഐ.സി.സി അടൂർ നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെ വരിഞ്ഞു മുറുക്കുകയാണ് സർക്കാറുകൾ ചെയ്യുന്നത്. കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ നാട്ടിലെ വാർത്തകൾ അറിയുവാൻ പ്രധാനമായും മലയാള മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്.
മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയെ ഏറ്റവും അവസാനസ്ഥാനത്തേക്ക് കൊണ്ടുപോകാൻ ആണ് കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ശ്രമിക്കുന്നത്. പ്രതികരിക്കുന്ന മാധ്യമങ്ങളെയും അതിന്റെ റിപ്പോർട്ടർമാരുടെ വാമൂടി കെട്ടാനും, കള്ളക്കേസ് എടുക്കാനും കേന്ദ്ര -കേരള സർക്കാറുകൾ മത്സരിക്കുകയാണെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ഒ.ഐ.സി.സി അടൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലും പുറം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ്, ജോൺസൺ കല്ലു വിളയിൽ, വർഗീസ് മോഡയിൽ, വിനോദ് ഡാനിയേൽ, ജനു കല്ലും പുറത്ത്, ഷാജി ജോർജ് എന്നിവർ സംസാരിച്ചു. മോൻസി ബാബു, സിബി അടൂർ, അനീഷ് വി അലക്സ് എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.