നിയമ ലംഘനം: റിക്രൂട്ടിങ്  ഏജന്‍സിയുടെ  ലൈസന്‍സ് റദ്ദാക്കി

മനാമ: നിയമ ലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് റിക്രൂട്ടിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ എല്‍.എം.ആര്‍.എ ഉത്തരവിട്ടു. മനുഷ്യക്കടത്തിന്​ സമാനമായുള്ള പരസ്യമാണ്​ ഏജൻസി നൽകിയത്​. 
സാമൂഹിക മാധ്യമങ്ങള്‍ വഴി വിദേശത്ത​ുനിന്ന് വീട്ടുജോലിക്കാരെ എത്തിച്ച് നല്‍കുമെന്നാണ്​ പരസ്യത്തി​​െൻറ ഉള്ളടക്കമെങ്കിലും ഇത്​ മനുഷ്യനെ ഉൽപ്പന്നങ്ങളായി കാണുന്ന തരത്തിലാണ്​ അവതരിപ്പിച്ചിരുന്നത്​. എല്‍.എം.ആര്‍.എയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥാപനം പരിശോധിക്കാനെത്തിയപ്പോള്‍ തടസമുണ്ടാക്കിയതായും പരാതിയുണ്ട്​.  
ഇക്കാരണങ്ങൾ പരിഗണിച്ചാണ്​ സ്ഥാപനത്തി​​െൻറ പ്രവര്‍ത്തനം പൂർണമായി നിർത്താൻ അധികൃതര്‍ ഉത്തരവിട്ടത്​. മനുഷ്യക്കച്ചവടത്തിനെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും നിയമലംഘനം ഒരു തരത്തിലും അനുവദിക്കില്ലെന്നും എല്‍.എം.ആര്‍.എ അധികൃതര്‍ വ്യക്തമാക്കി. 

Tags:    
News Summary - agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.