മനാമ: ബുദയ്യ ഗാർഡനിൽ നടക്കുന്ന കാർഷികമേള കഴിഞ്ഞ ദിവസം 10,000ത്തിലധികം പേർ സന്ദർശിച്ചു. മികച്ച തദ്ദേശീയ ഉൽപന്നങ്ങൾ ലഭിക്കുന്ന കാർഷികമേള ബഹ്റൈനിലെ കാർഷികമേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.
ഡിസംബർ 10ന് തുടങ്ങിയ മേള അഞ്ചാഴ്ച പിന്നിട്ടപ്പോൾ സന്ദർശകരുടെ എണ്ണവും കൂടിവരുകയാണെന്ന് സംഘാടകർ വ്യക്തമാക്കി. 10 വർഷം പിന്നിട്ട കാർഷിക വിപണനമേളയിൽ ഓരോവർഷവും കൂടുതൽ കർഷകരും സന്ദർശകരും എത്തുന്നത് പ്രതീക്ഷയുണർത്തുന്നതാണ്. തദ്ദേശീയ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കാർഷിക ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും വിപണനമേള സഹായകമാണെന്ന് സംഘാടകർ പറഞ്ഞു.
ഏപ്രിൽ വരെ എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന കാർഷികമേളയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ പ്രവാസികളും ധാരാളമായി എത്തുന്നുണ്ട്. രാവിലെ എട്ട് മുതൽ ഉച്ച 12വരെയാണ് പ്രവർത്തനസമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.