മു​ഹ​റ​ഖ് ഏ​രി​യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ഐനുൽ ഹുദ മദ്റസ വാർഷികവും നബിദിന പരിപാടിയും വെള്ളിയാഴ്ച

മനാമ: കെ.എം.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ ഐനുൽ ഹുദ മദ്റസ വാർഷികവും നബിദിന പരിപാടിയും വെള്ളിയാഴ്ച മുഹറക്ക് റാഷിദ് അൽ സയാനി മജ്‍ലിസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് മൗലിദ് പാരായണത്തോടെ പരിപാടികൾ ആരംഭിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികൾ, പാട്ട്, ദഫ് മുട്ട്, പ്രസംഗം, ഫ്ലവർ ഷോ എന്നിവയും അരങ്ങേറും. രാത്രി എട്ടിന് നടക്കുന്ന പൊതുസമ്മേളനത്തിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും.

സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് ഫക്രുദ്ദീൻ തങ്ങൾ പ്രാർഥന നിർവഹിക്കും. കെ.എം.സി.സി, സമസ്ത എന്നിവയുടെ സംസ്ഥാന, ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെ പരിപാടിയിൽ ആദരിക്കും. നൂറിൽപരം കുട്ടികൾ മദ്റസയിൽ പഠിക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും മുഹറഖ് ഏരിയ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്നുണ്ട്.

വാർത്തസമ്മേളനത്തിൽ മുഹറഖ് ഏരിയ കെ.എം.സി.സി പ്രസിഡന്റ് അഷ്റഫ് ബാങ്ക് റോഡ്, ജനറൽ സെക്രട്ടറി റഷീദ് കീഴൽ, ഓർഗനൈസിങ് സെക്രട്ടറി ശറഫുദ്ദീൻ മൂടാടി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.പി അബ്‌ദുൽ കരീം, ജനറൽ കൺവീനർ കരീം കുളമുള്ളതിൽ, ഐനുൽ ഹുദ മദ്റസ സദർ മുഅല്ലിം എൻ.കെ അബ്ദുൽ കരീം മാസ്റ്റർ, കെ.എം.സി.സി മുഹറഖ് ഏരിയ വൈസ് പ്രസിഡന്റ് എസ്.കെ നാസർ, സെക്രട്ടറി ഷഫീഖ് വളാഞ്ചേരി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Ainul Huda Madrasah Anniversary and Prophet's Day program on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT