ബഹ്​റൈനിലേക്കുള്ള കണ്ണൂർ, മംഗലാപുരം സർവിസുകൾ എയർ ഇന്ത്യ എക്​സ്​​പ്രസ്​ റദ്ദാക്കി

മനാമ: ബുധനാഴ്​ച പുലർച്ച മൂന്ന്​ മുതൽ ബഹ്​റൈനിലേക്കുള്ള വിമാന സർവിസുകൾ ചുരുക്കാനുള്ള സർക്കാർ ഉത്തരവി​​​െൻറ അടിസ്​ഥാനത്തിൽ മാർച്ച്​ 31 വരെ ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്​സ്​പ്രസ്​ അറിയിച്ചു. െഎ.എക്​സ്​ 889 / 890 മംഗലാപുരം- ബഹ്​റൈൻ -മംഗലാപുരം സർവീസും ​െഎ.എക്​സ്​ 789 / 790 കണ്ണൂർ- ബഹ്​റൈൻ- കണ്ണൂർ സർവീസും റദ്ദാക്കി.

ഡൽഹി-ബഹ്​റൈൻ സർവിസും കൊച്ചി-ബഹ്​റൈൻ സർവിസും പതിവ്​ പോലെ നടത്തും. റദ്ദാക്കിയ റൂട്ടുകളിലെ യാത്രക്കാർക്ക്​ വേറൊരു ദിവസം തെരഞ്ഞെടുക്കുകയോ എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവിസ്​ നടത്തുന്ന മറ്റ്​ റൂട്ടുകൾ തെരഞ്ഞെടുക്കുകയോ ചെയ്യാം. ഇതിന്​ പ്രത്യേക ഫീസ്​ ഇൗടാക്കില്ല. ഇത്​ രണ്ടും അല്ലാതെ തുക പൂർണമായി റീഫണ്ട്​ ചെയ്യാൻ അവസരവുമുണ്ട്​.

Tags:    
News Summary - air india express stopped service to kannur and manglore from bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.