ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ എ​യ​ർ​ഫീ​ൽ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി

എയർഫീൽഡ് അറ്റകുറ്റപ്പണികൾ പൂർത്തിയായി

മനാമ: ബഹ്‌റൈൻ ഇന്‍റർനാഷനൽ എയർപോർട്ടിലെ എയർഫീൽഡ് അറ്റകുറ്റപ്പണികൾ പൂർത്തിയായതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) അറിയിച്ചു.

സുരക്ഷിതവും സുഗമവുമായ വിമാന ഗതാഗതം ഉറപ്പാക്കാൻ സഹായിക്കുന്ന റൺവേയുടെ സിവിൽ, എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ് സംവിധാനത്തിന്റെ അറ്റകുറ്റപ്പണി വർഷത്തിൽ രണ്ടുതവണയാണ് നടത്തുന്നത്.

റൺവേകൾക്കും ടാക്സിവേകൾക്കും സംഭവിക്കുന്ന തേയ്മാനം പരിഹരിച്ച് ഈ പ്രതലങ്ങൾ സംരക്ഷിക്കുകയാണ് അറ്റകുറ്റപ്പണിയിൽ ചെയ്യുന്നത്.

വിമാന ഗതാഗതത്തിന് തടസ്സമുണ്ടാകാതെയാണ് അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നത്. 

Tags:    
News Summary - Airfield repairs completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.