എ​ൻ.​പി.​ആ​ർ.​എ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഹി​ശാം ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ലെ സേ​വ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു

യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിൽ എയർപോർട്ട് മാതൃക -ശൈഖ് ഹിശാം

മനാമ: യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിൽ എയർപോർട്ട് മാതൃകപരമായ പ്രവർത്തനമാണ് കാഴ്ച വെക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്‍റ് അഫയേഴ്സ് അതോറിറ്റി (എൻ.പി.ആർ.എ) അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹം, യാത്രക്കാർക്ക് നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.

ഏറ്റവും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും വിവിധ സേവനങ്ങൾ വേഗത്തിൽ നൽകാൻ സാധിക്കുന്നതായും അദ്ദേഹം വിലയിരുത്തി. എയർപോർട്ടിലെ പാസ്പോർട്ട് സേവനങ്ങളിലെ വേഗത അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശൈഖ് ഹിശാമിനെ പോർട്സ്, സെർച് ആൻഡ് ഫോളോ അപ് കാര്യ അസി. അണ്ടർ സെക്രട്ടറി ബ്രിഗേഡിയർ അബ്ദുൽ അസീസ് അബ്ദുറഹ്മാൻ അദ്ദൂസരിയും അനുഗമിച്ചിരുന്നു.

Tags:    
News Summary - Airport model in providing better service to passengers - Sheikh Hisham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.