അക്​ബർ ഗ്രൂപ്പിന്‍റെ പുതിയ ഓഫീസ്​ റിഫയിൽ

മനാമ: ഏഷ്യയിലെ പ്രമുഖ ട്രാവൽ കമ്പനിയായ അക്​ബർ ഗ്രൂപ്പിന്‍റെ പുതിയ ഓഫീസ്​ റിഫയിൽ പ്രവർത്തനമാരംഭിച്ചു. അബ്​ദുല്ല മുഹമ്മദ്​ സലേഹ്​ ഉദ്​ഘാടനം നിർവഹിച്ചു. അക്​ബർ ഗ്രൂപ്പ്​ ഉദ്യോഗസ്ഥർ, എയർലൈൻ മാനേജർമാർ, ട്രേഡ്​ പാർട്​ണർമാർ എന്നിവർ ചടങ്ങിൽ പ​ങ്കെടുത്തു.


വിമാനയാത്രക്കാരുടെ ആവശ്യം പരിഗണിച്ച്​ ബഹ്​റൈനിൽ കൂടുതൽ ട്രാവൽ ഷോപ്പുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ്​ അക്​ബർ ഗ്രൂപ്പ്​ എന്ന്​ അക്​ബർ ഹോളിഡേയ്​സ്​ ജനറൽ മാനേജർ ദീപക്​ ജനാർദ്ദനൻ പറഞ്ഞു.

പ്രാരംഭ ഓഫർ എന്ന നിലയിൽ എല്ലാ ടിക്കറ്റുകൾക്കുമൊപ്പം ബാഗേജ്​ ഇൻഷുറൻസ്​ സൗജന്യമായി നൽകുമെന്ന്​ അക്​ബർ ഹോളിഡേയസ്​ ബഹ്​റൈൻ സെയിൽസ്​ ഹെഡ്​ സുജീർ പള്ളിയിൽ പറഞ്ഞു.

ഈസ്റ്റ്​ റിഫയിൽ അഹ്​ലി യുനൈറ്റഡ്​ ബാങ്കിന്​ എതിർവശത്താണ്​ പുതിയ ഓഫീസ്​​. ഉദ്​ഘാടന ചടങ്ങിൽ ഗൾഫ്​ എയർ, എമിറേറ്റ്​സ്​, എത്തിഹാദ്​, എയർ ഇന്ത്യ, ഒമാൻ എയർ, കെ.എൽ.എം, എത്യോപ്യൻ എയർലൈൻസ്​, ഈജിപ്ത്​ എയർ, ​ൈഫ്ല ദുബൈ, സൗദിയ, ഇൻഡിഗോ എന്നിവയുടെ മാനേജർമാർ പ​ങ്കെടുത്തു.

Tags:    
News Summary - Akbar Group new office at Rifa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.