അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ സം​ഘ​ടി​പ്പി​ച്ച ‘ഡി​ഫീ​റ്റ് ഡ​യ​ബ​റ്റി​സ് സൈക്ലത്തോ​ൺ’

അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ ‘ഡി​ഫീ​റ്റ് ഡ​യ​ബ​റ്റി​സ് സൈക്ലത്തോ​ൺ’ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: അ​ല്‍ ഹി​ലാ​ല്‍ ഹെ​ല്‍ത്ത് കെ​യ​ര്‍ ഗ്രൂ​പ് പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണ മാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ല്ലാ​ഖി​ലെ ബി​ലാ​ജ് അ​ൽ ജ​സാ​യ​റി​ൽ ‘ഡീ​ഫീ​റ്റ് ഡ​യ​ബ​റ്റി​സ് സൈക്ലത്തോ​ണ്‍-24’ സം​ഘ​ടി​പ്പി​ച്ചു.

പ്ര​മേ​ഹ​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി തോ​ൽ​പി​ക്കാം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍ത്തി​യാ​ണ് നാ​ലാം സീ​സ​ൺ സൈക്ലത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ച​ത്. ഈ ​വ​ർ​ഷ​ത്തെ സൈ​ക്ലോ​ത്ത​ണി​ൽ റെ​ക്കോ​ഡ് പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. 800ല​ധി​കം സൈ​ക്ലി​സ്റ്റു​ക​ൾ പ​​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​ൻ, നാ​സ​ർ എ​സ്. അ​ൽ-​ഹ​ജ്‌​രി കോ​ർ​പ​റേ​ഷ​ൻ (എ​ൻ.​എ​സ്.​എ​ച്ച്), പൊ​കാ​രി സ്വെ​റ്റ്, മ​നാ​മ പാ​ക്കേ​ജി​ങ് ഇ​ൻ​ഡ​സ്ട്രി എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

അ​ല്‍ ഹി​ലാ​ല്‍ ഹെ​ല്‍ത്ത് കെ​യ​ര്‍ ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​ശ​ര​ത് ച​ന്ദ്ര​ന്‍, സ​യ്യി​ദ് ഷ​ബ്ബാ​ർ-​ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, അ​ഡെ​ൽ മ​ർ​ഹൂ​ൺ, ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​ൻ സൈ​ക്ലി​ങ് പ​രി​ശീ​ല​ക​ൻ, അ​ർ​ജു​ൻ ബ​ർ​ഹ്‌​മാ​ൻ- നാ​സ​ർ എ​സ്. അ​ൽ ഹ​ജ്‌​രി കോ​ർ​പ​റേ​ഷ​ൻ ഫി​നാ​ൻ​സ് മാ​നേ​ജ​ർ, അ​ഹ​മ​ദ് അ​സ്‌​ലം- മ​നാ​മ പാ​ക്കേ​ജി​ങ് ഇ​ൻ​ഡ​സ്‌​ട്രി ഡ​യ​റ​ക്ട​ർ, ആ​സി​ഫ് മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് ബി​സി​ന​സ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി - അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്‌​കെ​യ​ർ, സ​ഹ​ൽ ജ​മാ​ലു​ദ്ദീ​ൻ -ഫി​നാ​ൻ​സ് മാ​നേ​ജ​ർ - അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്‌ കെ​യ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍ക്കും പ​ങ്കാ​ളി​ത്ത സ​ര്‍ട്ടി​ഫി​ക്ക​റ്റും ഫു​ള്‍ ബോ​ഡി ചെ​ക്ക​പ്പ് കൂ​പ്പ​ണു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ല്‍കി.

Tags:    
News Summary - Al Hilal Healthcare organizes 'Defeat Diabetes Cyclothon'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.