മനാമ: അൽ നൂർ ഇൻറർനാഷനൽ സ്കൂൾ ബഹ്റൈെൻറ 50ാം ദേശീയദിനം ആഘോഷിച്ചു. വിവിധ കലാ, സാംസ്കാരിക പരിപാടികളിലൂടെ വിദ്യാർഥികൾ രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചു. സ്കൂൾ ചെയർമാൻ അലി ഹസൻ, ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമിൻ മുഹമ്മദ് അഹ്മദ് ഹുലൈവ, പ്രഥമാധ്യാപകർ എന്നിവർ പരിപാടികളിൽ പെങ്കടുത്തു. ദേശീയ ഗാനത്തോടെയും ഖുർആൻ പാരായണത്തോടെയും ആരംഭിച്ച പരിപാടിയിൽ റനിൻ മൂസ, ഒമർ അൽ മുക്താർ എന്നിവർ അറബിക്കിലും ബസ്മ മുഹമ്മദ് ഇംഗ്ലീഷിലും സ്വാഗതം പറഞ്ഞു. വിദ്യാർഥികളായ മുഹമ്മദ് അമീൻ, റഹ്മ ഒസാമ എന്നിവർ ബഹ്റൈനോടുള്ള സ്നേഹവും വിധേയത്വവും പങ്കുവെച്ചു. ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ രചിച്ച കവിത വിദ്യാർഥിയായ ഫാത്തിമ അൽഖാസിമി പാരായണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.