മനാമ: ഖുർആൻ പാരായണ മത്സര വിജയികളായ വിദ്യാർഥികളെ അൽ നൂർ ഇന്റർനാഷനൽ സ്കൂൾ ആദരിച്ചു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ജസ്റ്റിസ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി ഈസ സാമി അൽ മന്നായിയും സ്കൂൾ ചെയർമാൻ അലി ഹസനും ചേർന്ന് വിതരണം ചെയ്തു.
സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൾ ഹക്കീം അൽ-ഷെയർ, നീതിന്യായ-ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. അലി മുഹമ്മദ് ഹസ്സൻ, ഒമർ മുഹമ്മദ് അതീഖ്, സിയാദ് അൽ-അസം മുഹമ്മദ് സെയ്ഫ്, മുഹമ്മദ് ഇബ്രാഹിം അഹമ്മദ്, മഹമൂദ് ഇബ്രാഹിം അഹമ്മദ്, ഇബ്രാഹിം മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് മുസ്തഫ ഖാലിദ്, ജിബ്രാൻ മഹമൂദ് ജാൻ, റഹ്ഹ സുൽത്താന അൻവർ, ഹസ്സൻ മുനീർ അഹമ്മദ്, ഹസ്സൻ ഇസ്സ അബു ഖമാസ്, മുഹമ്മദ് റജബ് അബ്ദുൽ കരീം, എന്നിവർ വിശുദ്ധ ഖുർആൻ പാരായണം ചെയ്തു.5000 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു, 800 വിദ്യാർഥികൾ അവസാന റൗണ്ടിലെത്തി. 250 വിദ്യാർഥികൾ വിവിധ വിഭാഗങ്ങളിലായി വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.