മനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂൾ കിന്റർഗാർട്ടൻ ബ്രിട്ടീഷ് വിഭാഗം വാർഷിക ദിനാഘോഷം നടന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു തെളിയിച്ച 47 വിദ്യാർഥികൾക്ക് പുരസ്കാരം നൽകി. ചടങ്ങിൽ സ്കൂൾ ചെയർമാൻ അലി ഹസൻ, ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൽ ഹക്കീം അൽഷെയർ എന്നിവർ പങ്കെടുത്തു. അധ്യാപകരും രക്ഷിതാക്കളും ജീവനക്കാരും സന്നിഹിതരായിരുന്നു. വിദ്യാർഥികളായ ഹാജർ യൂസിഫ്, അനബിയ ആതർ, ഫാത്തിമ മൊണ്ടാസർ മുഹമ്മദ്, ജൂഡ് അബുൽലത്തീഫ് മഹമൂദ് എന്നിവർ സ്വാഗതം ആശംസിച്ചു. കെല്ലി കോൾ റെയ്സ്, അബ്ദുൽ അസീസ് സലാഹ്, റയ്യാൻ അർഷിയാൻ ഭൂരെ, സീനത്ത് അസ്ലം ബജ്വ, അഹമ്മദ് ഖലീൽ അഹമ്മദ്, റസാൻ ജലാൽ മുഹമ്മദ്, എന്നിവർ നേതൃത്വം നൽകി. അനബിയ ആതർ, റസാൻ ജലാൽ മൊഹമ്മദ് എന്നിവർ നന്ദി പറഞ്ഞു. മുഹമ്മദ് മഹ്മൂദ്, ഇയാദ് മുഹമ്മദ് മൊസാദ് എന്നിവർ വിശുദ്ധ ഖുർആൻ പാരായണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.