ബഹ്‌റൈൻ ബോഴ്‌സ്ട്രേഡ് ക്വസ്റ്റിൽ വിജയികളായ അൽ നൂർ ഇന്റർനാഷനൽ സ്‌കൂൾ ടീമിനെ ആദരിക്കുന്നു

ട്രേഡ്‌ക്വസ്റ്റ് വിജയികളെ അൽ നൂർ ഇന്റർനാഷനൽ സ്‌കൂൾ ആദരിച്ചു

 മനാമ: ബഹ്‌റൈൻ ബോഴ്‌സ് (ബി.എച്ച്. ബി) സംഘടിപ്പിച്ച ട്രേഡ് ക്വസ്റ്റിൽ വിജയികളായ സ്കൂൾ ടീമിനെ അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ ആദരിച്ചു. സ്കൂൾ മൾട്ടിപർപ്പസ് ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ അലി ഹസൻ സന്നിഹിതനായിരുന്നു.ഡയറക്ടർ, ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമീൻ ഹുലൈവ, വൈസ് പ്രിൻസിപ്പൽ അദുൽഹക്കീം അൽഷെർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

20 സ്കൂൾ ടീമുകൾ പ​ങ്കെടുത്ത ട്രേഡ് ക്വസ്റ്റ് പ്രോഗ്രാമിൽ സ്വകാര്യ സ്കൂളുകളുടെ വിഭാഗത്തിൽ അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. നാസർ മുഹമ്മദ് അൽ സയേഗ്,യാസിത് ചമോദയ,സൂബിയ തൗസീഫ്,ഇബ്രാഹിം മുഹമ്മദ് ദാർവിഷ്,ക്രിസ്റ്റീന ലിയാൻ ഫെർണാണ്ടസ്,നിക്കോൾ ഗബ്രിയേൽ നവറോഅമീറ അഡെൽ,ജോസഫ് മുഹമ്മദ് മാധി എന്നിവരായിരുന്നു അൽ നൂർ ടീം. 3000 ദിനാർ ക്യാഷ് പ്രൈസും ടുമിന് സമ്മാനമായി ലഭിച്ചു.

Tags:    
News Summary - Al Noor International School - TradeQuest winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.