മനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂളിലെ ബ്രിട്ടീഷ് വിഭാഗത്തിന്റെ എ-ലെവൽ ബിരുദദാന ചടങ്ങ് ആഘോഷപൂർവമായ രീതിയിൽ നടന്നു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും വിശിഷ്ടാതിഥികളും പങ്കെടുത്തു. ബഹ്റൈൻ ദേശീയ ഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. തുടർന്ന് ഖുർആൻ പാരായണം ചെയ്തു. സ്കൂൾ ചെയർമാൻ അലി ഹസൻ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിച്ചു.
അറബിക് സീനിയർ വിഭാഗം പ്രധാനാധ്യാപകൻ അബ്ദുൽ റഹ്മാൻ കൂഹേജി അതിഥികളെ സ്വാഗതം ചെയ്തു. സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് സംസാരിച്ചു. അക്കാദമിക് മികവിനും വ്യക്തിഗത വളർച്ചക്കും സ്ഥാപനം നൽകുന്ന ശ്രദ്ധ അദ്ദേഹം ഊന്നിപ്പറയുകയും സ്കൂളിന്റെയും പൂർവ വിദ്യാർഥികളുടെയും നിരവധി നേട്ടങ്ങൾ വിശദമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.