മനാമ: അംഗപരിമിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുമെന്ന് സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂർ. അംഗപരിമിതർക്കായുള്ള ദേശീയനയ രൂപവത്കരണം സംബന്ധിച്ച സമ്മേളന ഉദ്ഘാടന ഒരുക്കങ്ങൾ ചർച്ചചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2023-2027 കാലയളവിലേക്കുള്ള നയരൂപവത്കരണമാണ് നടക്കുന്നത്. കമ്മിറ്റിയുടെ ആന്തരികവും സാമ്പത്തികവുമായ ചട്ടങ്ങളുടെ അന്തിമ കരട് ചർച്ചചെയ്യും. അതിനോടൊപ്പം അംഗപരിമിതരുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും അജണ്ടയിലുണ്ട്. ഈ വിഷയങ്ങളും നിർദേശങ്ങളും യോഗം അവലോകനംചെയ്തു. ഭിന്നശേഷിയുള്ളവരെ സേവിക്കാനും അവരെ സഹായിക്കാനും നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
സാമൂഹിക വികസന മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സിവിൽ സർവിസ് ബ്യൂറോ, ബഹ്റൈൻ അസോസിയേഷൻ ഫോർ പാരന്റ്സ് ആൻഡ് ഫ്രൻഡ്സ് ഓഫ് ദി ഡിസേബിൾഡ് എന്നിവയുൾപ്പെടെ സർക്കാറിന്റെയും സ്വകാര്യ മേഖലയുടെയും പ്രതിനിധികൾ കമ്മിറ്റിയിൽ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.