മനാമ: സമസ്ത ബഹ്റൈന്‍ റിഫാ ഏരിയ സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് ‘നല്ല കുടുംബം നന്മയുടെ വസന്തം’ എന്ന ശീർഷകത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വി.കെ. കുഞ്ഞഹമ്മദ് ഹാജി, എസ്.എം. അബ്ദുല്‍ വാഹിദ്, മുഹമ്മദ് മുസ്ലിയാര് എടവണ്ണപ്പാറ, നൗഷാദ് എസ്.കെ. അബ്ദുൽ മജീദ് ചോലക്കോട് തുടങ്ങിയ സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികളും, വിവിധ ഏരിയ നേതാക്കളും, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും മദ്റസ രക്ഷിതാക്കളും പങ്കെടുത്തു. ഹംസ അന്‍വരി പ്രാർഥന നടത്തിയ പരിപാടിയിൽ ഇസ്മായില്‍ വേളം സ്വാഗതം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.