മനാമ: ആലപ്പുഴ ജില്ലക്കാരായ ബഹ്റൈൻ പ്രവാസികളുടെ സാംസ്കാരിക കൂട്ടായ്മയായ ‘വോയ്സ് ഓഫ് ആലപ്പി’ ഭാരവാഹികളുടെ സ്ഥാനാരോഹണവും ‘ആലപ്പി ഫെസ്റ്റ് 2023’ ആഘോഷവും ഫെബ്രുവരി 10ന് ഇന്ത്യൻ ക്ലബിൽ നടക്കും. പ്രശസ്ത മലയാള സിനിമ സംവിധായകനും നിർമാതാവുമായ കെ. മധു മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോൺവെക്സ് മീഡിയയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആലപ്പി ഫെസ്റ്റിൽ ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ബഹ്റൈനിലെ പ്രമുഖരും പങ്കെടുക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടിയിൽ ആരവം ബഹ്റൈന്റെ നാടൻപാട്ട്, സോപാനം വാദ്യ കലാസമിതിയുടെ ഇടക്കവാദ്യം, ഗാനമേള, ബഹ്റൈനിലെ ആലപ്പുഴ നിവാസികളായ കലാകാരന്മാരുടെയും കലാകാരികളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ എന്നിവയും അരങ്ങേറും.
പരിപാടിയുടെ നടത്തിപ്പിന് ഡോ. പി.വി. ചെറിയാൻ (ചെയർ), സഈദ് റമദാൻ നദ്വി (വൈസ് ചെയർ), വിനയചന്ദ്രൻ നായർ (പ്രോഗ്രാം കൺ), സുമൻ സഫറുല്ല, സജി പിള്ള, അലക്സ് ബേബി (അസി. കൺ), ദീപക് തണൽ (എന്റർടെയ്ൻമെന്റ് കൺ.), ഡെന്നിസ് ഉമ്മൻ (സ്പോൺസർഷിപ് കൺ.), ബോണി, അനൂപ് ശശികുമാർ (സ്പോൺസർഷിപ് കോഓഡിനേറ്റർ), ജോഷി നെടുവേലിൽ (പബ്ലിസിറ്റി കൺ.), അശോകൻ താമരക്കുളം (റിസപ്ഷൻ കമ്മിറ്റി കൺ.), സന്തോഷ് ബാബു, ലിബിൻ സാമുവൽ, രശ്മി അനൂപ് (റിസപ്ഷൻ കമ്മിറ്റി കോഓഡിനേറ്റർ) എന്നിവർ ഉൾപ്പെട്ട പ്രോഗ്രാം കമ്മിറ്റിയെ ചുമതലപ്പെടുത്തി.
പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ ബഹ്റൈൻ പ്രവാസികളായ ആലപ്പുഴ ജില്ലക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും ആയിരത്തോളം അംഗങ്ങളെ ചേർക്കാനും കൂട്ടായ്മക്ക് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. ബഹ്റൈനിൽ മരണപ്പെട്ട രണ്ടു പേരുടെ കുടുംബത്തിന് കൈത്താങ്ങാകാനും ജോലി അന്വേഷകരായി എത്തിയ നിരവധി പേർക്ക് സഹായങ്ങളും നിർദേശങ്ങളും നൽകാനും ജോലിയും വരുമാനവും ഇല്ലാതെ ബുദ്ധിമുട്ടിയവർക്ക് അടിയന്തര സഹായം എത്തിക്കാനും കഴിഞ്ഞു.
വാർത്തസമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ ഡോ. പി.വി. ചെറിയാൻ, കൺവീനർ വിനയചന്ദ്രൻ നായർ, വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ജി. ഗിരീഷ് കുമാർ, രക്ഷാധികാരികളായ സഈദ് റമദാൻ നദ്വി, യു.കെ. അനിൽ കുമാർ, വിമൻസ് വിങ് അസി. കൺവീനർ രശ്മി അനൂപ് തുടങ്ങിയവർ പങ്കെടുത്തു. വിവരങ്ങൾക്ക് 39215128, 33193710 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.