മനാമ: ഞണ്ടുകളെ പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും വിൽക്കുന്നതിനുമുള്ള വാർഷിക രണ്ട് മാസത്തെ നിരോധനം പ്രാബല്യത്തിൽ വന്നു. മേയ് 15 വരെ നിരോധനം തുടരുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് (എസ്.സി.ഇ) അറിയിച്ചു. ഞണ്ട് മത്സ്യബന്ധനം, വ്യാപാരം, വിൽപന എന്നിവ നിരോധിക്കുന്നതിനുള്ള 2016ലെ ശാസന (52) പ്രകാരമുള്ള വാർഷിക നിരോധനത്തിന്റെ ഭാഗമാണിത്.
ഞണ്ടുകളുടെ പ്രജനന കാലയളവിൽ മത്സ്യബന്ധനം നിർത്തുന്നതിലൂടെ സമുദ്രസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ തീവ്ര ശ്രമമാണ് വാർഷിക നിരോധനത്തിന്റെ അടിസ്ഥാനമെന്ന് എസ്.സി.ഇ അറിയിച്ചു.
നിരോധനം നടപ്പാക്കുന്നതിന് ലംഘനങ്ങൾ തടയാൻ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ മറൈൻ വെൽത്ത് ടീമുകൾ നിരീക്ഷിക്കും.
നിരോധന തീരുമാനത്തിലെ വ്യവസ്ഥകൾ പൂർണമായി പാലിക്കാൻ എല്ലാവരോടും ആഹ്വാനംചെയ്യുമെന്നും (എസ്.സി.ഇ) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.