മനാമ: നൂതനമായ വിവിധയിനം സ്പെഷലൈസേഷനുകളിൽ ലോകോത്തര യൂനിവേഴ്സിറ്റികളിൽ നിന്നും ബിരുദപഠനത്തിനു ബഹ്റൈനിൽ താമസിക്കുന്ന വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഐ.ഐ.ടി മദ്രാസ്, ജെയ്ൻ യൂനിവേഴ്സിറ്റി, അക്കേഷ്യ യൂനിവേഴ്സിറ്റി, യു.എസ്.എ, ജെക്സ് ബിസിനസ് സ്കൂൾ, ഫ്രാൻസ്, എന്നിവിടങ്ങളിൽ നിന്നുള്ള ബി.എസ്സി, ബി.ബി.എ, ബികോം കോഴ്സുകളിലേക്ക് ബഹ്റൈനിൽ താമസിച്ചു പഠിക്കാനുള്ള അവസരം ഒരുക്കുന്നത് മാഹൂസിലെ ലോറെൽസ് സെന്ററാണ്.
മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ കോളജ് അന്തരീക്ഷത്തിൽ നേരിട്ടുള്ള ക്ലാസുകളും യൂനിവേഴ്സിറ്റി അധ്യാപകർ നടത്തുന്ന ഓൺലൈൻ ക്ലാസുകളും അടങ്ങുന്ന പഠനരീതി നാട്ടിലെ കാമ്പസ് ജീവിതത്തെ ബഹ്റൈനിലുള്ള വിദ്യാർഥികൾക്കും പ്രാപ്യമാക്കുന്ന തരത്തിലുള്ളതാണെന്ന് സെന്റർ ഡയറക്ടർ അഡ്വ. അബ്ദുൽ ജലീൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 36458340, 34567220 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.