??????? ???????? ???????? ????????? ?????

അറബ്-യൂറോപ്യന്‍ സംയുക്ത ഉച്ചകോടിയിലെ ബഹ്​റൈൻ പങ്കാളിത്തം ഗുണകരം

മനാമ: അറബ്-യൂറോപ്യന്‍ ഉച്ചകോടിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ പങ്കാളിത്തവും പ്രഭാഷണവും മന്ത്രിസഭ സ ്വാഗതം ചെയ്​തു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഉച്ചകോടിയിലെ ബഹ്റൈന്‍ പങ്കാളിത്തം ഗുണകരമാവുമെന്ന് വിലയിരുത്തിയത്. വിവിധ പ്രശ്നങ്ങളെയും വെല്ലുവിളികളെയും ഒന്നിച്ചു നിന്ന് നേരിടാനും അതു വഴി മേഖലക്ക് കരുത്താര്‍ജിക്കാനും ഇത്തരമൊരു ഉച്ചകോടി വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിക്ക് മുന്‍കൈയെടുത്ത ഈജിപ്ത് പ്രസിഡന്‍റ് അബ്​ദുല്‍ ഫത്താഹ് അസ്സീസിക്ക് മന്ത്രിസഭ പ്രത്യേകം ആശംസകള്‍ നേര്‍ന്നു. ഹമദ് രാജാവി​​െൻറ രക്ഷാധികാരത്തില്‍ നടന്ന ഫുട്ബോള്‍ മല്‍സരം വിജയകരമായയതായി കാബിനറ്റ് വിലയിരുത്തി. ഫൈനല്‍ മല്‍സരത്തില്‍ ഹമദ് രാജാവ് സന്നിഹിതനായത് ആവേശം നിറക്കുകയും ചെയ്തു. ഫൈന്‍ ആര്‍ട്സ് അടക്കമുള്ള കലാ പ്രദര്‍ശനങ്ങള്‍ രാജ്യത്തിന്‍െറ സാംസ്കാരിക മേഖലക്ക് കരുത്ത് പകരുന്നതാണെന്നും എല്ലാ വര്‍ഷവും നടക്കാറുള്ളത് പോലെ ഈ വര്‍ഷവും പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ചതായി അറിയിച്ചു. പ്രധാനമന്ത്രിക്ക് പകരം ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മുഴുവന്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും ജനങ്ങള്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറന്നിടണമെന്നും അവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സേവനത്തില്‍ കാലവിളംബവും വീഴ്ച്ചയും വരുത്തരുതെന്നും പ്രധാനമന്ത്രി ഉണര്‍ത്തി. സാധാരണ ജനങ്ങള്‍ക്ക് തൃപ്തികരമായ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ശ്രമിക്കാനും നിര്‍ദേശിച്ചു. ദേശീയ തൊഴില്‍ പദ്ധതിക്ക് രൂപം നല്‍കാന്‍ കാബിനറ്റ് തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധയക്ഷതയിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. എല്ലാ തൊഴില്‍ മേഖലകളിലും ബഹ്റൈനികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള പദ്ധതിയാണിത്. കഴിവും പ്രാപ്തിയുമുള്ള തൊഴില്‍ ശക്തിയാക്കി തദ്ദേശീയ യുവാക്കളെ മാറ്റിയെടുക്കുന്നതടക്കമുള്ള പരിശീലന പരിപാടികള്‍ ഇതിന് കീഴില്‍ നടക്കും. കൂടുതല്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലകളിലടക്കം തൊഴില്‍ ലഭിക്കാനും അതു വഴി കുടുംബങ്ങളുടെ വരുമാന വര്‍ധനവിനും ഇത് വഴിയൊരുക്കുമെന്ന് കരുതുന്നു. ഇതി​​െൻറ ഭാഗമായി യൂനിവേഴ്സിറ്റി ഡിഗ്രിയുള്ള തൊഴില്‍ രഹിതരുടെ തൊഴിലില്ലായ്മാ വേതനം 150 ദിനാറില്‍ നിന്ന് 200 ദിനാറായും യൂനിവേഴ്സിറ്റി ബിരുദധാരികളല്ലാത്തവരുടെ തൊഴിലില്ലായ്മാ വേതനം 120 ല്‍ നിന്ന് 150 ദിനാറായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. കൂടാതെ ഇത് നല്‍കുന്നതി​​െൻറ കാലാവധി ആറ് മാസത്തില്‍ നിന്ന് ഒമ്പത് മാസമായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെടുന്നവര്‍ക്കും പിരിഞ്ഞു പോകുന്നവര്‍ക്കുമുള്ള നഷ്​ട പരിഹാരം 500 ദിനാറില്‍ നിന്ന് 1000 ദിനാറാക്കി വര്‍ധിപ്പിക്കാനും കാബിനറ്റ് തീരുമാനിച്ചു. ഏറ്റവും കുറഞ്ഞ നഷ്​ട പരിഹാരം 150 ല്‍ നിന്ന് 200 ആക്കുകയും ചെയ്യും. കൂടാതെ സ്വദേശിവല്‍ക്കരണ അനുപാതം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ഫീസ് 300 ല്‍ നിന്ന് 500 ദിനാറായി വര്‍ധിപ്പിക്കുകയും ചെയ്യും. ​െഫ്ലക്സി പെര്‍മിറ്റിനുള്ള ഫീസ് 200 ദിനാറില്‍ നിന്ന് 500 ദിനാറായി വര്‍ധിപ്പിക്കുകയും മാസാന്ത ഫീസ് 30 ദിനാറായി തന്നെ നിജപ്പെടുത്തുകയും ചെയ്യും. തൊഴിലില്ലായ്മാ വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്താനും കാബിനറ്റ് അംഗീകാരം നല്‍കി. 2019-2020 വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന് കാബിനറ്റ് അംഗീകാരം നല്‍കി. ഇതിന് നിയമ പരമായ അംഗീകാരം ലഭിക്കുന്നതിനായി പാര്‍ലമ​െൻറിന് വിടാനും തീരുമാനിച്ചു. വരവ്, ചെലവുകളിലെ അന്തരം കുറച്ചു കൊണ്ടുവരുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനും 2022 ഓടെ ലക്ഷ്യം നേടുന്നതിനുമാണ് പദ്ധതി. വിവിധ രാജ്യങ്ങളുമായി സഹകരണക്കരാറില്‍ ഒപ്പുവെക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി. കാബിനറ്റ് സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു.
Tags:    
News Summary - Arab-European Submit , Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.