ക​ലാ-​സാം​സ്കാ​രി​ക- ഭ​ക്ഷ്യ മേ​ള​യാ​യ ‘ക​ൾ​ച​റ​ൽ ഗാ​ല -2023’ ൽ​നി​ന്ന്

ശ്രദ്ധേയമായി കലാ-സാംസ്കാരിക- ഭക്ഷ്യ മേള ‘കൾച്ചറൽ ​ഗാല’

മനാമ: വനിതകളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ വിമൻ എക്രോസും ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച കലാ-സാംസ്കാരിക- ഭക്ഷ്യ മേളയായ ‘കൾച്ചറൽ ഗാല -2023’ ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ്ബിൽ നടന്ന പരിപാടിയിൽ പാചക മത്സരം, ബഹ്‌റിനിലെ സാംസ്‌കാരിക കൂട്ടായ്മകളുടെ ഭക്ഷ്യ വിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ , വിവിധ കലാപ്രകടനങ്ങൾ എന്നിവ അരങ്ങേറി. 'ഇൻഡോ-അറബ്' ഭക്ഷ്യ വിഭവ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. പ്രശസ്തരായ ഷെഫ് സുരേഷ് നായർ , ഷെഫ് രതീഷ് എന്നിവർ വിധികർത്താക്കൾ ആയിരുന്നു.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, സ്പാക് ഡയറക്ടർ ലതാ ഉണ്ണികൃഷ്ണൻ, സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് ഷാഫി, ഐ.ൽ.എ പ്രസിഡന്റ് ശാരദ അജിത് , കെ.എസ് .സി. എ പ്രസിഡന്റ് പ്രവീൺ നായർ, ഇന്ത്യൻ ക്ലബ് സെക്രട്ടറി സതീഷ് ഗോപിനാഥ്, വൈസ് പ്രസിഡന്റ് സാനി പോൾ, കെ.സി.എ സെക്രട്ടറി വിനു ക്രിസ്റ്റി ,ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, എസ് .എൻ.സി എസ് പ്രതിനിധി കൃഷ്ണ കുമാർ ,സാമൂഹ്യ പ്രവർത്തകൻ അമൽദേവ്, വിമൻ എക്രോസ്സ് കോ-ഫൗണ്ടർ സുമിത്ര പ്രവീൺ, അംഗങ്ങളായ സിമി അശോക്, ഹർഷ ജോബിഷ്,നീതു സലീഷ്, രഞ്ജുഷ രാജേഷ് ,സുമ മനോഹർ , ബഹ്റൈൻ ഫുഡ് ലവേർസ്-ഫൗണ്ടർ ഷജിൽ ആലക്കൽ അഡ്മിന്മാരായ രശ്മി അനൂപ്, സീർഷ.എസ്.കല്ലട , ജയകുമാർ വയനാട് , പ്രോഗ്രാം കോർഡിനേറ്റര്മാരായ അനൂപ് ശശികുമാർ , ദീപക് തണൽ എന്നിവർ പങ്കെടുത്തു.

ആരവം നാടൻപാട്ടു സംഘത്തിന്റെ നാടൻ പാട്ടുകളും, മിന്നൽ ബീറ്റ്‌സ് മ്യൂസിക് ബാൻഡിന്റെ ഗാനമേളയും , ബഹ്‌റിനിലെ വിവിധ നൃത്ത അദ്ധ്യാപകരുടെ കീഴിൽ ഉള്ള നൃത്ത നൃത്യങ്ങളും വേദിയിൽ അരങ്ങേറി.ആർ ജെ നൂർ ,ഹരീഷ് മേനോൻ, ബിജി ശിവ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .

Tags:    
News Summary - Art-Culture-Food Festival 'Cultural Gala'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.