മനാമ: ആശൂറയുടെ വിജയകരമായ നടത്തിപ്പിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെയും ഇടപെടലുകളെയും ഹമദ് രാജാവ് പ്രശംസിച്ചു. രാജ്യത്തിന്റെ മതസ്വാതന്ത്ര്യത്തിന്റെയും ബഹുസ്വരതയുടെയും പ്രമുഖമായ പ്രകടനങ്ങളിലൊന്നാണ് ആശൂറ പരിപാടികൾ.
പരിപാടികൾക്ക് ആവശ്യമായ സുരക്ഷയും സേവനങ്ങളും നൽകുന്നതും ആചാരാനുഷ്ഠാനങ്ങൾ സ്വതന്ത്രമായും സുഗമമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പിന്തുണ നൽകിയ സർക്കാർ സ്ഥാപനങ്ങളുടെ ഏകോപിത ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. മതപണ്ഡിതർ, വിവിധ മഅ്തം ഭാരവാഹികൾ, മേൽനോട്ട സമിതികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ ആശൂറ വേളയിൽ കാണിച്ച ഉത്തരവാദിത്തത്തെയും രാജാവ് അഭിനന്ദിച്ചു. സമാധാനത്തിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ രാജ്യത്തിന്റെ വിശാല കാഴ്ചപ്പാടിനെയും യോജിപ്പിനെയും അടിവരയിടുന്നതാണ് ആശൂറ പരിപാടികൾ സംഘാടന മികവോടെയും അച്ചടക്കത്തോടെയും വിജയകരമായി നടന്നതെന്നും ഹമദ് രാജാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.