മനാമ: ഉത്തര മേഖല ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ വിവിധ മഅ്തമുകൾ സന്ദർശിച്ച് ആശൂറ ഒരുക്കങ്ങൾ വിലയിരുത്തി. സുരക്ഷ, ആരോഗ്യ മേഖലയിലുള്ള ആവശ്യങ്ങൾ വിലയിരുത്തുകയും അവ നിർവഹിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകുകയും ചെയ്തു.
ആശൂറ ചടങ്ങുകൾ വിജയകരമായി സംഘടിപ്പിക്കുന്നതിന് മഅ്തമുകൾക്കും ഹുസൈനിയ്യ കമ്മിറ്റികൾക്കും സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ആശൂറ ചടങ്ങുകൾ വിജയിപ്പിക്കുന്നതിന് വിവിധ മന്ത്രാലയങ്ങൾ നൽകുന്ന സഹകരണത്തിന് അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.