മനാമ: ആശൂറ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഗവർണറേറ്റ് പ്രത്യേക യോഗം വിളിച്ചു. ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വിവിധ അതോറിറ്റികളുടെ സഹകരണം ഉറപ്പാക്കുന്നതിനുമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്.
ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട യോഗം ഓൺലൈനിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു.
പൊതുജനാരോഗ്യ വകുപ്പ്, ജഅ്ഫരീ വഖ്ഫ് കൗൺസിൽ, ബഹ്റൈൻ ഡോക്ടേഴ്സ് അസോസിയേഷൻ എന്നിവയുടെ പരസ്പര സഹകരണത്തോടെയാണ് സുരക്ഷ, ആരോഗ്യ മാനദണ്ഡങ്ങൾ ഉറപ്പാക്കുക. സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത, ശരിയായ ഭക്ഷണ രീതി, ആരോഗ്യ ജീവിത ശൈലി എന്നിവ പാലിക്കുന്നതിന് പ്രോത്സാഹനം നൽകും.
ഹെൽത്ത് സിറ്റീസ് പദ്ധതിയുടെ നിർദേശങ്ങൾ നടപ്പാക്കാനും ശ്രമിക്കും. ഗവർണറേറ്റിന് കീഴിൽ സംഘടിപ്പിക്കുന്ന സമ്മർ പരിപാടിയെ കുറിച്ചും ചർച്ച നടന്നു. ‘രാഷ്ട്രവും രാജാവും നമ്മെ ഒരുമിപ്പിക്കുന്നു’എന്ന പ്രമേയത്തിലാണ് ഇത് സംഘടിപ്പിക്കുക. ഉപ ഗവർണർ ബ്രിഗേഡിയർ അബ്ദുല്ല മുഅൻതർ, വിവിധ കമ്മിറ്റി തലവൻമാർ തുടങ്ങിയവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.