മനാമ: സമസ്ത ബഹ്റൈൻ അത്തദ്കീർ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിന് സമസ്ത കേന്ദ്ര ആസ്ഥാനത്ത് തുടക്കംകുറിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിനിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ കോയ തങ്ങൾ തേങ്ങാപട്ടണം നിർവഹിച്ചു.
കാമ്പയിനിന്റെ ഭാഗമായി സമസ്തയുടെ മദ്റസകൾ കേന്ദ്രീകരിച്ച് വേനൽ അവധിക്കാല പഠന ക്ലാസുകളും മറ്റു വിജ്ഞാന സദസ്സുകളും സജ്ജീകരിച്ചിട്ടുണ്ട്.
മനാമ മദ്റസ വിദ്യാർഥി അബ്റാർ തങ്ങൾ ഖുർആൻ പാരായണം നടത്തി. ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് യാസർ ജിഫ്രി തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ തുടങ്ങിയവർ സംസാരിച്ചു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി എസ്.എം.അബ്ദുൽ വാഹിദ് സ്വാഗതവും സെക്രട്ടറി ശഹീം ദാരിമി കിനാലൂർ നന്ദിയും പറഞ്ഞു. നൗഷാദ് എസ്.കെ, ഹാഫിള് ശറഫുദ്ദീൻ മൗലവി, ഹംസ അൻവരി മോളൂർ, മുസ്തഫ കളത്തിൽ, മഹ്മൂദ് മാട്ടൂൽ, സൂപ്പി മുസ്ലിയാർ, സമസ്ത ബഹ്റൈൻ കോഓഡിനേറ്റർ അശ്റഫ് അൻവരി എളനാട് തുടങ്ങിയ സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ നേതാക്കൾ, ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.