മനാമ: പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും, ഡോ. ബി.ആർ അംബേദ്കറും മറ്റ് ഭരണഘടന ശിൽപികളും രാജ്യത്തിന്റെ ഭാവിക്കും, നിലനിൽപിനും, ജനങ്ങൾ തമ്മിൽ സൗഹാർദപരമായ സാഹചര്യത്തിൽ ജീവിക്കുന്നതിനും വേണ്ടി ഉണ്ടാക്കിയ ഭരണഘടന ഇന്ന് വെല്ലുവിളികളെ നേരിടുകയാണെന്ന് ഒ.ഐ.സി.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഭരണഘടന ശിൽപികൾ വിഭാവനംചെയ്ത ഇന്ത്യയിൽനിന്ന് നമ്മളെ ഭരണകർത്താക്കൾ അകറ്റുന്ന സമീപനമാണ് രാജ്യത്ത് സംജാതമായിക്കൊണ്ടിരിക്കുന്നത്. ഇതിന് മാറ്റം സംഭവിക്കണം എങ്കിൽ രാജ്യത്തു മതേതര-ജനാധിപത്യ ശക്തികളുടെ നേതൃത്വത്തിൽ ഉള്ള ഗവണ്മെന്റ് അധികാരത്തിൽ വരണം എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. സീറോ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം എസ്, ട്രഷറർ ലത്തീഫ് ആയംചേരി, വൈസ് പ്രസിഡന്റ് ജവാദ് വക്കം, പ്രദീപ് മേപ്പയൂർ, രജിത് മൊട്ടപ്പാറ ജില്ലാ പ്രസിഡന്റുമാരായ പി.ടി ജോസഫ്, സൽമാനുൽ ഫാരിസ്, സന്തോഷ് നായർ, അലക്സ് മഠത്തിൽ, സാമൂഹിക പ്രവർത്തകൻ ഹാരിസ് പഴയങ്ങാടി എന്നിവർ സംസാരിച്ചു. അഡ്വ. ഷാജി സാമുവൽ, ഗിരീഷ് കാളിയത്ത്, വിഷ്ണു കലഞ്ഞൂർ, സുനിൽ ചെറിയാൻ, നെൽസൺ വർഗീസ്, രഞ്ചൻ കേച്ചേരി, ജോയ് ചുനക്കര, ഷിബു ബഷീർ, ശ്രീജിത് പാനായി, ബൈജു ചെന്നിത്തല, നിജിൽ രമേശ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.