മനാമ: അഞ്ചാമത് ബ്രെയ്നോബ്രെയ്ൻ ദേശീയ അബാക്കസ് മത്സരം യുവപ്രതിഭകളുടെ പ്രകടനം മൂലം ശ്രദ്ധേയമായി. ബ്രെയ്നോബ്രെയ്ൻ ഇന്റർനാഷനൽ ഡയറക്ടർമാരായ ജോർജ് റാഫേൽ, ഹിമ ജോയ് എന്നിവർ ആതിഥേയത്വം വഹിച്ചു. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ് ഡയറക്ടർ യൂസഫ് ലോറി, ബ്രെയ്നോബ്രെയ്ൻ ഇന്റർനാഷനൽ ടെക്നിക്കൽ ഡയറക്ടർ അരുൾ സുബ്രഹ്മണ്യം എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുത്തു.
കുട്ടികൾക്കിടയിലെ മികച്ച പ്രതിഭകളെ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ബ്രെയ്നോബ്രെയ്ൻ വാർഷിക അബാക്കസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഈ വർഷം, ബഹ്റൈനിൽ നിന്നും പ്രവാസി സമൂഹത്തിൽനിന്നുമുള്ള 400 വിദ്യാർഥികൾ അബാക്കസ് മത്സരത്തിൽ പങ്കെടുത്തു.
ഗണിതശാസ്ത്ര വെല്ലുവിളികൾ പരിഹരിക്കുക എന്നതായിരുന്നു അവർക്ക് കൊടുത്തത്. വിജയികളെ വേഗതയും കൃത്യതയും അടിസ്ഥാനമാക്കി നിർണയിച്ചു. അഞ്ച് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കായി രൂപകൽപന ചെയ്ത അഡ്വാൻസ്ഡ് അബാക്കസ് & സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമാണ് ബ്രെയ്നോബ്രെയ്ൻ.
വ്യക്തിഗത ശ്രദ്ധയും പരിശീലനവും വഴി അവരുടെ അക്കാദമിക്, വൈജ്ഞാനിക, ജീവിതനൈപുണ്യങ്ങൾ വർധിപ്പിക്കുന്നതിന് രൂപകൽപന ചെയ്തിരിക്കുന്നു. 45 രാജ്യങ്ങളിലായി 1000ത്തിലധികം കേന്ദ്രങ്ങൾ ബ്രെയ്നോബ്രെയ്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.