മനാമ: ‘മീഫ്രണ്ട്’ ആപ് ഉപയോക്താക്കൾക്ക് മാത്രമായി കൺസൽട്ടേഷനും ചെക്കപ്പിനും ഓഫറുകൾ പ്രഖ്യാപിച്ച് കിംസ് ഹെൽത്ത്. സൈക്യാട്രി ഒഴികെയുള്ള കൺസൽട്ടേഷനുകൾക്ക് 20 ശതമാനം ഡിസ്കൗണ്ട്, ലബോറട്ടറി, റേഡിയോളജി നിരക്കുകളിലും ഹെയർ റിമൂവൽ/ ലേസർ, ഹൈഡ്രഫേഷ്യൽ, ഡെർമാപെൻ തുടങ്ങിയവക്കും ആന്റിനേറ്റൽ പാക്കേജിനും പ്ലാസ്റ്റിക് സർജറിക്കും 15 ശതമാനം ഡിസ്കൗണ്ട്, അഞ്ച് ദീനാറിന് ഹെൽത്ത് ചെക്കപ്പ് എന്നീ ഓഫറുകളാണുള്ളത്. പ്ലാസ്റ്റിക് സർജറി കിംസ് ഹെൽത്ത് ഹോസ്പിറ്റലിലും ലബോറട്ടറി, റേഡിയോളജി, ഹെയർ റിമൂവൽ/ ലേസർ, ഹൈഡ്രഫേഷ്യൽ, ഡെർമാപെൻ, ആന്റിനേറ്റൽ പാക്കേജ്, ഹെൽത്ത് ചെക്കപ്പ് എന്നിവ കിംസ് ഹെൽത്ത് ഹോസ്പിറ്റലിലും മെഡിക്കൽ സെന്ററുകളിലും ലഭ്യമാണ്.
ഇവയടക്കം ബഹ്റൈനിലും നാട്ടിലും പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന നിരവധി എക്സ് ക്ലൂസിവ് ഓഫറുകളാണ് ‘മീഫ്രണ്ട്’ ആപ് ഡൗൺലോഡ് ചെയ്ത് സൈൻ അപ് ചെയ്തവർക്ക് മാത്രമായി ലഭ്യമാകുക.
പ്രവാസജീവിതത്തിലുടനീളം ഒപ്പമുണ്ടാകുന്ന, പ്രവാസികൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശേഷങ്ങളും വിവരങ്ങളും എത്തിക്കുന്ന ഒരു വിശ്വസ്ത സുഹൃത്തെന്ന നിലക്കാണ് ‘ഗൾഫ് മാധ്യമ’ത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീഫ്രണ്ട്’ വിഭാവനം ചെയ്തിരിക്കുന്നത്. ബഹ്റൈനിലെ വിവിധ മാളുകളിലെയും സൂപ്പർമാർക്കറ്റുകളിലെയും പ്രമോഷൻസും ഓഫറുകളും ഡീലുകളും, നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന നിയമമാറ്റങ്ങളടക്കമുള്ള ഏറ്റവും പുതിയ വിവരങ്ങളും വിശേഷങ്ങളും, സംശയനിവാരണത്തിന് ഹെൽപ് ലൈൻ സേവനം തുടങ്ങിയവയാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകൾ, റിസോർട്ടുകൾ, റസ്റ്റാറന്റുകൾ, ട്രാവൽ ഏജൻസികൾ, കാർഗോ കമ്പനികൾ, ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് സ്ഥാപനങ്ങൾ, മണി എക്സ്ചേഞ്ചുകൾ, ആരോഗ്യസേവനങ്ങൾ തുടങ്ങിയവയുടെ പ്രത്യേക ഓഫറുകളാണ് ‘മീഫ്രണ്ട്’ ഉപയോക്താക്കൾക്ക് മാത്രമായി ബഹ്റൈനിലും നാട്ടിലും ലഭ്യമാക്കുന്നത്. അവ സ്വന്തമാക്കുന്നതിന് ഇന്നുതന്നെ ‘ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമായ മീഫ്രണ്ട്’ ആപ് ഡൗൺലോഡ് ചെയ്യൂ. ഡൗൺലോഡ് ചെയ്യുന്നതിന് ഇതോടൊപ്പമുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് +973 3974 1752 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.