മനാമ: ഏറെ പ്രിയപ്പെട്ടതായി കരുതിയ പാട്ടിന് മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഗായിക സിത്താര കൃഷ്ണകുമാർ. ബഹ്റൈനിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'റെയ്നി നൈറ്റ്' സംഗീതനിശയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ചലച്ചിത്ര പുരസ്കാരം സിത്താരയെ തേടിയെത്തുന്നത്.
അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും റെയ്നി നൈറ്റിന്റെ പ്രാക്ടിസിനിടയിലാണ് അവാർഡ് വിവരം അറിഞ്ഞതെന്നും സിത്താര പറഞ്ഞു. കാണെക്കാണെ ചിത്രത്തിലെ 'പാൽനിലാവിൻ പൊയ്കയിൽ' എന്ന മനോഹര ഗാനത്തിനാണ് അവാർഡ് എന്നതിൽ സന്തോഷമുണ്ട്.
ചില പാട്ടുകൾ പാടുമ്പോൾ നമുക്ക് അത് പ്രീയപ്പെട്ടതാകും. പിന്നീട് അത് വീണ്ടും വീണ്ടും മൂളി നടക്കും. അങ്ങനെയുള്ളൊരു പാട്ടാണിത്. പ്രാക്ടിസും പാട്ടുമൊക്കെ മുന്നോട്ട് തുടരാനുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ അവാർഡ്. ഒരുപാട് മികച്ച ഗായകരും സംഗീതജ്ഞരുമുള്ള മേഖലയാണിത്. അതിനിടയിൽ മികച്ച ഗാനങ്ങൾ പാടാനുള്ള അവസരം കിട്ടുന്നത് സന്തോഷം നൽകുന്ന കാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.