മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷ ഭാഗമായി ഐ.വൈ.സി.സി പ്രസംഗ വേദി സംഘടിപ്പിച്ച ബഹ്റൈൻ ചരിത്ര പഠന ക്വിസ്, ആർട്സ് വിങ് സംഘടിപ്പിച്ച ബഹ്റൈൻ ദേശീയ ഗാനാലാപന മത്സരം എന്നിവയിലെ വിജയികളെ പ്രഖ്യാപിച്ചു. ഫർസാന അബ്ദുൽ മജീദ് ഒന്നാം സ്ഥാനവും ഷാനിജ അഫ്സലുൽ റഹീസ് രണ്ടാം സ്ഥാനവും മുഹമ്മദ് റിഫാൻ റിയാസ് മൂന്നാം സ്ഥാനവും നേടി.
ദേശീയഗാനാലാപന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഡൽസ മറിയ ജോജി, അൽഹൻ ഫാത്തിമ അനസ്, സനിയം ഗുപ്ത എന്നിവരും സീനിയർ വിഭാഗത്തിൽ അയിഷ മൻഹ സിയാദ്, പാർത്വി ജയ്ൻ, മറിയ ജോൺസൺ, ഇവാന റോസ് ബെന്നി എന്നിവരും ജേതാക്കളായി. ഐ.വൈ.സി.സി പ്രസിഡൻറ് അനസ് റഹിം, വൈസ് പ്രസിഡൻറ് ഫാസിൽ വട്ടോളി, ചാരിറ്റി വിങ് കൺവീനർ മണിക്കുട്ടൻ, സ്പോർട്സ് വിങ് കൺവീനർ ബെൻസി എന്നിവർ ചേർന്നാണ് വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.