മനാമ: ‘സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം’ എന്ന ആപ്തവാക്യം ഉൾക്കൊണ്ട് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആതുര കലാ കായിക മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കു പുറത്തെ ആദ്യ കോൺഗ്രസ് യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസിന്റെ മെംബർഷിപ് കാമ്പയിനു തുടക്കം കുറിച്ചു. ആദ്യ മെംബർഷിപ് സുധീറിന് നൽകി പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം നിർവഹിച്ചു. ക്വിറ്റിന്ത്യ ദിനത്തിൽ ആരംഭിച്ച കാമ്പയിൻ സെപ്റ്റംബർ ഒമ്പതു വരെയാണ് നടക്കുക.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആശയങ്ങൾ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ സംഘടനയോട് ചേർത്തുനിർത്തുകയാണ് ലക്ഷ്യം.
സംഘടനയിലേക്കു പുതുതായി കടന്നുവരുന്നവർക്ക് അംഗത്വം എടുക്കാനും നിലവിലുള്ള അംഗങ്ങൾ അവരുടെ അംഗത്വം പുതുക്കാനുമായി താഴെ കൊടുത്തിരിക്കുന്ന ഗൂഗ്ൾ ഫോറം ഉപയോഗിക്കാമെന്ന് പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, മെംബർഷിപ് കൺവീനർ അജ്മൽ ചാലിൽ എന്നിവർ അറിയിച്ചു.
Google Form: https://forms.gle/od6J3WEEBQ22T7bo6.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.