മനാമ: മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ബഹ്റൈൻ അയ്യപ്പ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മനാമ ടി.എച്ച്.എം.സി ഹാളിൽ നടത്തിയ ലക്ഷാർച്ചനയിൽ നിരവധി ഭക്തർ പങ്കെടുത്തു.
രാവിലെ അഞ്ചരക്ക് ഗണപതിഹോമത്തോടെ ആരംഭിച്ച പരിപാടിയിൽ തുടർന്ന് രുദ്രാഭിഷേകം, അയ്യപ്പ സഹസ്രനാമ അർച്ചന, നമസ്കാര ശ്ലോകം, ഭജന എന്നിവക്കുശേഷം ആരതിയും മഹാപ്രസാദ വിതരണവും നടന്നു. അർച്ചന വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച ഏവരോടുമുള്ള നന്ദി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.