ബഹ്​റൈനിൽ ഗ്രാൻഡ്​ മോസ്​ക് ഇശാ, തറാവീഹ്​ പ്രാർഥനകൾക്ക്​ തുറക്കും

നാമ: റമദാൻ കാലത്ത്​ അൽ ഫാതിഹ്​ ഗ്രാൻഡ്​ മോസ്​ക് ഇശാ, തറാവീഹ്​ നമസ്കാരങ്ങൾക്കായി തുറക്കുമെന്ന്​ നീതിന്യായ, ഇസ ്​ലാമികകാര്യ, ഔഖാ​ഫ്​ മന്ത്രാലയം അറിയിച്ചു. തീരുമാനത്തിന്​ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ അംഗീകാരം നൽകിയിട്ടുണ്ട്​. വെള്ളിയാഴ്​ചകളിൽ ജുമുഅ പ്രാർഥനയും ഉണ്ടാകും.

അതേസമയം, വെളളിയാഴ്​ചകളിലെ പ്രാർഥനക്കും ഇശാ, തറാവീഹ്​ നമസ്കാരങ്ങൾക്കും ഇമാമും അഞ്ച്​ പേരും മാത്രമാണ്​ പ​െങ്കടുക്കുക. ആരോഗ്യ മന്ത്രാലയത്തി​​​െൻറ നിർദേശപ്രകാരം മാസ്​ക്കും ധരിക്കണം. പ്രാർഥനകൾ വിശ്വാസികൾക്കായി ഒാൺലെനിൽ സംപ്രേക്ഷണം ചെയ്യും

Tags:    
News Summary - Baharain grand mosk-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.