മനാമ: മുഹറഖ് നവീകരണ പദ്ധതിക്ക് ആഗോള അംഗീകാരം. ആഗാഖാന്‍ ആര്‍ക്കിടെക് അവാര്‍ഡ് 2019 ആണ് പവിഴദ്വീപിലെ പൈതൃക നഗര മായ മുഹറഖിലെ പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. റഷ്യയിലെ കസാനിൽ ഇന്നലെയാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്. ബംഗ ്ലാദേശ്, പലസ്തീൻ, റഷ്യ, സെനഗൽ, യു.എ.ഇ എന്നിവയാണ് അവാർഡ് നേടിയ മറ്റ് രാജ്യങ്ങൾ. മൂന്നുവർഷത്തിലൊരിക്കലാണ് ആഗാ ഖാന്‍ ആര്‍ക്കിടെക് അവാര്‍ഡ് നൽകുന്നത്. ലോക പൈതൃക സംരക്ഷണത്തിനായി ശ്രദ്ധയൂന്നിയുള്ള നവീകരണ പ്രവർത്തനങ്ങള ാണ് മുഹറഖിനെ അവാർഡിന് അർഹമാക്കിയതെന്ന് വിധികർത്താക്കൾ പറഞ്ഞു. ബഹ്റൈൻ പാരമ്പര്യവും സംസ്കാരവും പേറുന്ന മുഹറഖിലെ പഴയ കെട്ടിടങ്ങള്‍ തനിമ നഷ്ടപ്പെടാതെ അതേ പടി പുനരുദ്ധരിക്കുന്നതിൽ വിജയിച്ചതാണ് അവാർഡ് ലഭിക്കുന്നതിന് പ്രധാനഘടകമായത്.
ജനസംഖ്യാപരമായ സന്തുലിതാവസ്ഥ കണക്കിലെടുത്ത് പൊതുജനത്തിന് ആവശ്യമായ ഇടങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സമൂഹങ്ങൾക്കും അതിനൊപ്പം സാംസ്ക്കാരിക പരിപാടികൾക്കും ആവശ്യമായ വേദികൾ നൽകുകയും ചെയ്തിരിക്കുന്നു. പരിസ്ഥിതിയെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമുള്ള സമഗ്ര പദ്ധതിയായി നവീകരണ പദ്ധതി വികസിപ്പിക്കപ്പെട്ടതായി പദ്ധതിയുടെ ആർക്ടെക്റ്റർ വിലയിരുത്തി. ബഹ്റൈന്‍ സാംസ്കാരിക^പൈതൃക അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു മുഹറഖ് പട്ടണത്തിെൻറ നവീകരണ പദ്ധതി നടപ്പാക്കുന്നത്. മുഹറഖ് ഒരിക്കൽക്കൂടി മാനവികവും നാഗരികവുമായ നേട്ടങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ബഹ്റൈൻ സാംസ്കാരിക-പൈതൃക കേന്ദ്രം ചെയര്‍പേഴ്സണ്‍ ശൈഖ മായ് ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫ പറഞ്ഞു.
ബഹ്റൈെൻറ നഗരങ്ങൾ ആഗോള ആദരവ് ലഭിക്കുന്നത് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള പിന്തുണയെ പ്രതിഫലിപ്പിക്കുന്നതാണ്. ഹമദ് രാജാവിെൻറ നേതൃത്വത്തിലുള്ള രാജ്യത്തെ സംസ്ക്കാരത്തിനും പൈതൃകത്തിനും വേണ്ടിയുള്ള സംരക്ഷണപ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ശൈഖ് ഇബ്രാഹീം ബിൻ മുഹമ്മദ് ആൽ ഖലീഫ സെൻറർ ഫോർ കൾചറൽ ആൻറ് റിസർച്ച് പ്രതിനിധീകരിക്കുന്ന സിവിൽ സ്ഥാപനങ്ങളും ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചറൽ ആൻറ് ആൻറിക്വിറ്റീസ് പ്രതിനിധീകരിക്കുന്ന ഒൗദ്യോഗിക ഗവർമെൻറ് സ്ഥാപനങ്ങളും തമ്മിലുള്ള നിരന്തര പ്രവർത്തനവും അടുത്ത സഹകരണവും വിജയത്തെ പ്രതിഫലിപ്പിക്കുന്നതായും അവർ പറഞ്ഞു.
അടുത്തിടെ രാജ്യത്തെ പുരാതന പ്രദേശങ്ങൾ യുനസ്ക്കോയുടെ പൈതൃക പട്ടികയിൽ വന്നതും ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചറൽ ആൻറ് ആൻറിക്വിറ്റീസിെൻറ മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു. യുനസ്ക്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ബഹ്റൈനിലെ ബെറിയൽ മൗണ്ട്സ് എന്ന പുരാതന ശ്മശാനക്കുന്നുകളാണ് ഉൾപ്പെടുത്തിയത്. നാലായിരം വർഷംവരെ പഴക്കമുള്ള ദിൽമൻ സംസ്ക്കാരത്തിെൻറ തെളിവുകൾ നിറഞ്ഞ ശ്മശാനക്കുന്നുകൾ ലോകചരിത്രകാരൻമാർ ഏറെ താൽപര്യത്തോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.