മനാമ: കായികം, യുവജനക്ഷേമം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകൾ ഇന്ത്യയും ബഹ്റൈനും ചർച്ചചെയ്തു. ഇന്ത്യൻ യുവജനകാര്യ, കായികമന്ത്രി അനുരാഗ് താക്കൂറും ബഹ്റൈൻ യുവജനകാര്യ, കായികമന്ത്രി അയ്മെൻ തൗഫിക് അൽമൊഅയ്യെദും ഒാൺലൈനിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവുമായ ബന്ധത്തെയും കോവിഡ് 19 മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും വിവിധ മേഖലകളിലെ സഹകരണത്തെയും പ്രകീർത്തിച്ചു. യുവജനങ്ങളുടെയും വിദ്യാർഥികളുടെയും പരസ്പര കൈമാറ്റം, സാംസ്കാരിക കൈമാറ്റങ്ങൾ എന്നിവയെക്കുറിച്ചും സ്റ്റാർട്ടപ് മേഖലയിൽ ഇരു രാജ്യങ്ങളിലെയും യുവസംരംഭകർക്കുള്ള അവസരങ്ങളെക്കുറിച്ചും ചർച്ചചെയ്തു. കായികമേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചു. ഇന്ത്യയുടെ നൈപുണ്യശേഷിയെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും യുവജനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി ഇത് എങ്ങനെ ഉപയോഗിക്കാമെന്നും അനുരാഗ് താക്കൂർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.