മനാമ: ബഹ്റൈനും ഇസ്രായേലും തമ്മിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത് വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിനുള്ള ധാരണപത്രങ്ങൾ. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര, സൗഹൃദ ബന്ധങ്ങൾ ആരംഭിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിനു പുറമെയാണ് ധാരണപത്രങ്ങളിലും ഒപ്പിട്ടത്.
സാമ്പത്തിക, വ്യാപാര ബന്ധം, വാർത്തവിനിമയം, വാണിജ്യം, വ്യോമ സേവനങ്ങൾ, ജനങ്ങളുടെ സഞ്ചാരം, ബാങ്കിങ്-ധനകാര്യ സേവനങ്ങൾ, വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണം എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുക. ആരോഗ്യ പരിപാലനം, സാേങ്കതികവിദ്യ, വിനോദ സഞ്ചാരം, കൃഷി, വ്യോമഗതാഗതം തുടങ്ങിയ മറ്റു മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളും ചർച്ച ചെയ്തു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സാന്നിധ്യത്തിൽ കഴിഞ്ഞമാസം 15ന് വാഷിങ്ടണിൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടിക്കനുസൃതമായാണ് ബഹ്റൈനും ഇസ്രായേലും സഹകരണം വിപുലപ്പെടുത്തുന്നത്. മധ്യപൂർവ ദേശത്ത് സമാധാനം ഉറപ്പുവരുത്താനുള്ള ചുവടുവെപ്പായാണ് ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.