മനാമ: വിമാനത്താവള മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനും ബഹ്റൈനും ചർച്ച നടത്തി. ഒമാൻ എയർപോർട്ട് സി.ഇ.ഒയും ബോർഡ് ഓഫ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) ചെയർമാനുമായ ഷെയ്ഖ് അയ്മൻ അഹമ്മദ് അൽ ഹൊസാനി ബഹ്റൈൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. എ.സി.ഐ ബോർഡ് മീറ്റിങ്ങുകളുടെ ഭാഗമായി ബഹ്റൈനിലായിരുന്നു കൂടിക്കാഴ്ച.
എ.സി.ഐയും ഒമാൻ എയർപോർട്സ് കമ്പനിയും തമ്മിലുള്ള സഹകരണ മേഖലകളും ഒമാനിലെയും ബഹ്റൈനിലെയും എയർപോർട്ട് മേഖലയിൽ സംയുക്ത പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങളും ചർച്ച ചെയ്തു. വിമാനത്താവളങ്ങളിലും വ്യോമയാന മേഖലയിലും കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള മികച്ച സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ആശയങ്ങളും അനുഭവങ്ങളും കൈമാറുന്നതിനുള്ള അവസരങ്ങളും യോഗം ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.