നിശ്​ചയദാർഡ്യത്തി​െൻറ പര്യായമായി വൈശാഖ്​ കളിക്കളത്തിൽ

മനാമ: അഞ്ചു ദിവസങ്ങളിലായി യുവ കേരള ബഹ്‌റൈൻ ക്ലബി​​​​െൻറ നേതൃത്വത്തിൽ നടക്കുന്ന ‘യുവ കപ്പ് സീസൺ ^4’​ൽ താരമായി ക ോഴിക്കോട് പേരാ​മ്പ്ര സ്വദേശി വൈശാഖ്​. ബൈക്ക്​ അപകടത്തിൽപെട്ട് വലതു കാൽ മുറിച്ചു മാറ്റേണ്ടി വന്നെങ്കിലും ഇൗ ച െറുപ്പക്കാര​​​​െൻറ ഉള്ളിലെ ഫുട്​ബാളിനോടുള്ള പ്രണയം തീരുന്നില്ല. വർഷങ്ങൾ നീണ്ട ചികിത്സക്ക്​ ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ ഗ്രൗണ്ടിലെത്തിയ വൈശാഖ്​ പിന്നീട് ഊന്നു വടിയുടെ സഹായത്തോടെ കളിക്കാൻ തുടങ്ങുകയായിരുന്നു.

നിശ്ചയദാർഢ്യം ഏതൊരു ദുരവസ്ഥയെയും മറികടക്കാൻ സഹായിക്കുമെന്ന് തെളിയിച്ച യുവാവ്​ ഫുട്ബോൾ മത്സരങ്ങളിലെ സ്ഥിരം ക്ഷണിതാവാണ്‌. ‘മീഡിയ വൺ’ ചാനലിൽ വന്ന ഡോക്യൂമ​​​െൻററിയിലൂടെയാണ് ഇൗ 24 കാരനെ കുറിച്ച് ‘യുവ കപ്പ്’ ഭാരവാഹികൾ അറിയുന്നത്​. തുടർന്ന്​ വൈശാഖിനെ ബഹ്റൈനിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. കൊളംബോയിൽ 2016ൽ നടന്ന പാരലിമ്പിക് വോളി ടൂർണമ​​​െൻറിൽ ഇന്ത്യൻ ടീമിന് വേണ്ടി വൈശാഖ് ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ബഹ്​റൈനിലും യുവയുടെ ടീമിനു വേണ്ടി കളിച്ച വൈശാഖ്​ കാണികളുടെ മനം കവർന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.