വിസ വിൽപന റാക്കറ്റുകൾക്കെതിരെ ശക്തമായ നടപടിയെന്ന്​ എൽ.എം.ആർ.എ

മനാമ: തൊഴിൽ വിസ വിൽക്കുന്ന റാക്കറ്റുകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന്​ ലേബർ മാർക്കറ്റ്​ റെഗുലേറ്ററി അത ോറിറ്റി (എൽ.എം.ആർ.എ) വ്യക്തമാക്കി. വിസ വിൽപനക്കുവേണ്ടി കൊമേഴ്യൽ രജിസ്​ട്രേഷൻ (സി.ആർ) നടത്തുന്നവരെ നിയമത്തിനുമു ന്നിലെത്തിക്കുമെന്ന്​ എൽ.എം.ആർ.എ നിയമ ഉപദേഷ്​ടാവ്​ മുഹമ്മദ്​ അൽ ബുസുമെയ്​ദ്​ വ്യക്തമാക്കി. 138 സി.ആറുകൾ കൈവശം വെച്ച വനിതയെ ഇൗയടുത്ത്​ ഒരു വർഷം തടവുശിക്ഷക്ക്​ വിധിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. കടലാസുസ്​ഥാപനങ്ങളുണ്ടാക്കി വിസ സംഘടിപ്പിക്കുകയാണ്​ ഇവർ ചെയ്​തത്​. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്​ മൊത്തം 24 സ്​ഥാപന ഉടമകൾക്ക് കഴിഞ്ഞ ദിവസം​ ജയിൽ ശിക്ഷ ലഭിച്ചിരുന്നു. ലോവർ ക്രിമിനൽ കോടതിയാണ്​ ഇവർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്​. ആറുമാസം മുതൽ ഒരു വർഷം വരെയാണ്​ ശിക്ഷ കാലാവധി. വൻ പിഴയും വിധിച്ചിട്ടുണ്ട്​.

ചിലർക്ക്​ 1,000 ദിനാർ പിഴയിട്ടപ്പോൾ മറ്റു ചിലർക്ക്​ 91,000 ദിനാർ വരെ പിഴ അടക്കേണ്ടി വരും. ആവശ്യമില്ലാതിരുന്നിട്ടും നിരവധി പ്രവാസി തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ്​ ഇവർ സൂക്ഷിച്ചതായി വ്യക്തമായതിനെ തുടർന്നാണ്​ നടപടി. ഇവരുടെ സി.ആർ ലേബർ മാർക്കറ്റ്​ റെഗുലേറ്ററി അതോറിറ്റി പരിശോധിച്ച ശേഷം പരാതി നൽകുകയായിരുന്നു. കരിഞ്ചന്തയിൽ വിസ വിൽപന നടത്തുന്ന സംഘവും കഴിഞ്ഞ ദിവസം അറസ്​റ്റിലായിട്ടുണ്ട്​. 14പേരാണ്​ പിടിയിലായത്​. ഇവരിൽ സ്വദേശികളും ഏഷ്യൻ വംശജരുമാണുള്ളത്​. സ്​ഥാപനങ്ങൾ രജിസ്​റ്റർ ചെയ്​ത്​ വിസ വൻ വിലക്ക്​ വിൽക്കുകയാണ്​ ഇവരുടെ രീതിയെന്ന്​ ആൻറി കറപ്​ഷൻ ആൻറ്​ ഇക്കണോമിക്​ ആൻറ്​ ഇല​ക്​ട്രോണിക്​ സെക്യൂരിറ്റി ഡയറക്​ടറേറ്റ്​ അറിയിച്ചു. 1,500 ദിനാർ വരെയാണ്​ പ്രവാസികൾ ഒാരോ വിസക്കും നൽകിയിരുന്നത്​. ഇത്തരം ചതിയിൽ നിന്ന്​ മോചനം നേടാനായി കഴിഞ്ഞ വർഷം ജൂലൈയിൽ എൽ.എം.ആർ.എ ​‘െഫ്ലക്​സി വർക്​ പെർമിറ്റ്​’ കൊണ്ടുവന്നിട്ടും പലരും തട്ടിപ്പിന്​ ഇരയാകുന്നുണ്ട്​. നിലവിൽ 13,000 പ്രവാസികൾ ഇൗ പദ്ധതി പ്രകാരം രജിസ്​റ്റർ ചെയ്​ത്​ ബഹ്​റൈനിലെ നിയമാനുസൃത താമസക്കാരായി മാറിയിട്ടുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.