അൽപം സുഖം കിട്ടും; പക്ഷെ അകാലത്തിൽ മടങ്ങാം

ചെറിയ അളവിൽ മദ്യം കഴിക്കുന്നതിൽ തെറ്റില്ലെന്നും അത്​ ആരോഗ്യത്തിന്​ ഗുണകരമാണെന്നും ഉള്ള തെറ്റിദ്ധരിപ്പിക് കുന്ന വാദം ചിലർക്കുണ്ട്​. എന്നാൽ ഏറ്റവും ചെറിയ അളവിൽ മദ്യം കഴിക്കുന്നതുപോലും ഒരാളുടെ ഹൃദയഘടനയെ ബാധിക്കുന്നു വെന്നും ഹൃദയത്തിനുള്ളിൽ രക്തത്തി​​െൻറ പമ്പിങ്ങി​​െൻറ താളം തെറ്റിക്കുന്നു എന്നതാണ്​ വാസ്​തവം. മാസത്തിൽ ഒരിക ്കൽ മാത്രം മദ്യപിക്കുന്ന ആൾ ഒരു വർഷം 12 പ്രാവശ്യം മാത്രമാണ്​ മദ്യപിക്കുക എന്നിരിക്ക​െട്ട, അഞ്ച്​ വർഷം ഇത്​ ഇങ്ങനെ തുടരുന്നെങ്കിൽ ആ കാലയളവിൽ ആകെ 60 പ്രാവശ്യം ആയിരിക്കും അയ്യാൾ മദ്യം കഴിച്ചത്​. എന്നാൽ അതി​​െൻറ ദോഷഫലം അയ്യാളുടെ ആരോഗ്യമുള്ള ഹൃദയത്തെ ബാധിച്ചിരിക്കും എന്നാണ്​ ഗവേഷണത്തിൽ വ്യക്തമായിട്ടുള്ളത്​. അഞ്ച്​ വർഷത്തിനുള്ളിൽ ആകെ 60 പ്രാവശ്യം മാത്രം കഴിച്ചിട്ടുള്ളൂ എന്നതല്ല; അയ്യാൾ ആ കാലത്ത്​ എത്ര മദ്യം കഴിച്ചു എന്നുള്ളതാണ്​ ഗൗരവത്തിലെടുക്കേണ്ടത്​. അത്​ ഹൃദയത്തിൽ വ്യതിയാനം ഉണ്ടാക്കുകയും അയ്യാളുടെ ആയുസി​​െൻറ ഒരു അംശത്തെ കവർന്നെടുക്കുകയും ചെയ്യും എന്നാണ്​ പഠനങ്ങൾ നൽകുന്ന മുന്നറിയിപ്പ്​.

അപ്പോൾ മദ്യപാനം പതിവാക്കിയവരുടെ ​ ഹൃദയം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടുന്നു എന്നതുതന്നെയാണ്​മനസിലാക്കേണ്ടത്​. വളരെ ചെറുപ്പത്തിൽ മദ്യപാനം ആരംഭിച്ചവരും അത്​ തുടരുന്നതുമായ ആളുകൾക്ക്​ എപ്പോൾ വേണമെങ്കിലും ഹൃദയാഘാതം വരാമെന്നാണ്​ കാർഡിയോളജിസ്​റ്റുകൾ നൽകുന്ന മുന്നറിയിപ്പ്​. എങ്ങനെയാണ്​ മദ്യപാനം ഒരാളുടെ ഹൃദയത്തെ തകരാറിലാക്കാൻ കാരണമാകുന്നത്​ എങ്ങനെയെന്ന്​ നോക്കാം. മദ്യപിക്കു​േമ്പാൾ അത്​ ഹൃദയമിടിപ്പി​​െൻറ സ്വാഭാവികതയെ ബാധിക്കുന്നു. മദ്യത്തി​​െൻറ അളവ്​ കൂടുന്തോറ​ും ഹൃദയത്തി​​െൻറ പ്രവർത്തനത്തെയും മന്ദീഭവിപ്പിക്കുന്നു. അമിതമായ കൊളസ്​ട്രോൾ, അമിതമായ രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നിവക്കും കാരണമാകുന്നു. മദ്യപാനിയായ ഒരാൾ ഇൗ വേളകളിൽ കൊഴുപ്പ്​ കലർന്നതും വറുത്തതുമായ ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടി കണക്കാക്കു​േമ്പാൾ അയ്യാൾ രോഗിയാകുന്ന കാലം വിദൂരമല്ല. ഇൗ പറഞ്ഞതിനൊപ്പം ചേർത്തുവക്കേണ്ട ചില കണ്ടെത്തലുകൾ കൂടിയുണ്ട്​.

ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ ഓരോ വര്‍ഷവും മൂന്ന് മില്യണ്‍ ആളുകള്‍ മദ്യപാനം മൂലം മരിക്കുന്നുണ്ടെന്നാണ്​ വിവരിക്കുന്നത്​. എയ്​ഡ്​സ്​, ആക്രമണങ്ങള്‍, റോഡ് അപകടങ്ങൾ എന്നിവമൂലമുണ്ടാകുന്ന മരണങ്ങളെക്കാൾ കൂടുതലാണ്​ മദ്യപിച്ചതുമൂലമുള്ള രോഗങ്ങളെ തുടർന്ന്​ മരിക്കുന്നവർ. ​േജർണൽ ഒാഫ്​ അമേരിക്കൻ കോളജ്​ ഒാഫ്​ കാർഡിയോളജിയുടെ 2018 ആഗസ്​റ്റ്​ 10 ന്​ പ്രസിദ്ധീകരിച്ച റിപ്പോർട്ടിങ്ങിലും മദ്യപാനം ഹൃദയത്തി​​െൻറ പ്രവർത്തനങ്ങൾക്ക്​ ദോഷകരമാണെന്നുള്ള പുതിയ ഗവേഷണ വിവരങ്ങൾ പുറത്ത്​വിട്ടിട്ടുണ്ട്​. പുകവലിയും ഹൃദയത്തിന്​ അതീവ ദോഷകരമാണെന്ന്​ പറയേണ്ടതില്ലല്ലോ.

കഴിഞ്ഞ അന്താരാഷ്​ട്ര ലോക പുകയില വിരുദ്ധ ദിനത്തി​​െൻറ പ്രമേയം തന്നെ 'പുകയിലയും ഹൃദയരോഗങ്ങളും’ എന്നതായിരുന്നു. പുകയില ഉപയോഗം ഹൃദയത്തിനും ധമനികള്‍ക്കും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. പുകയിലയിലെ നിക്കോട്ടിൻ രക്തക്കുഴലുകളുടെ ഭിത്തികളില്‍ പരിക്കുകൾ ഉണ്ടാക്കാൻ കാരണമാകുകയും ചെയ്യുന്നു. മദ്യപാനവും പുകവലിയും കൊണ്ട്​ അത്​ ചെയ്യുന്ന സന്ദർഭത്തിൽ എന്തെങ്കിലും താൽക്കാലിക സുഖങ്ങൾ ലഭിക്കുന്നവർ പിന്നീടതി​​െൻറ ദുരന്തം കൂടി ഏറ്റുവാങ്ങാൻ തയ്യാറാകുക തന്നെ വേണം. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.