ബഹ്റൈൻ റാബീസ് വിമുക്തം

കഴിഞ്ഞ 30 വര്‍ഷത്തിനിടെ ബഹ്റൈനില്‍ പ്രസ്തുത രോഗം മൃഗങ്ങളിലോ മനുഷ്യരിലോ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ് പെട്ടിട്ടില്ല മനാമ: നായകളില്‍ നിന്ന് പടരുന്ന ‘റാബീസ്’ വൈറസിനെതിരെയുള്ള ജാഗ്രത മൂലം ബഹ്റൈന്‍ ഇതില്‍ നിന്ന് മുക്തമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മൃഗ സംരക്ഷണ വകുപ്പിന്‍െറ ശരിയായ പ്രവര്‍ത്തനം മൂലമാണ് ഇത് സാധ്യമായതെന്ന് ഡയറക്ടര്‍ ഡോ. ഇബ്രാഹിം യൂസുഫ് വ്യക്തമാക്കി. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ബഹ്റൈനില്‍ പ്രസ്തുത രോഗം മൃഗങ്ങളിലോ മനുഷ്യരിലോ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തലച്ചോറിനെ ബാധിക്കുന്ന വൈറസാണിതെന്നും നായകളില്‍ നിന്നാണ് സാധാരണ ഗതിയില്‍ ഈ രോഗം മനുഷ്യരിലേക്ക് പകരാറ്.
നായകളുമായി നിരന്തരം ഇടപഴകുന്നവര്‍ക്കാണ് ഇത് ബാധിക്കാന്‍ സാധ്യത കൂടുതലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. മൃഗ വളര്‍ത്തു കേന്ദ്രങ്ങളില്‍ പരിശോധനയും നിരീക്ഷണവും ശക്തമായി തുടരുന്നതിനാല്‍ ഇത്തരം രോഗങ്ങളില്‍ നിന്ന് ഒഴിവായി നില്‍ക്കാന്‍ ബഹ്റൈന് സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.