വിഷം തളിക്കലിനെതിരെ അടുത്ത സമരമുഖം മുതലമടയിൽ -ദയാബായ്​

മനാമ: ത​​െൻറ അടുത്ത സമരമുഖം മുതലമടയിലായിരിക്കുമെന്ന്​ സാമൂഹിക പ്രവർത്തക ദയാബായ്​ പറഞ്ഞു. അവർ ഗൾഫ്​ മാധ്യമവു മായി സംസാരിക്കുകയായിരുന്നു. പാലക്കാട്​ മുതലമട മാവിൻതോട്ടങ്ങളിൽ എൻഡോസൾഫാന്​ തുല്ല്യമായ വിഷം തളിക്കുന്നതി​ ​െൻറ ഫലമായി രോഗങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു. അവിടെ തല വളരുന്ന ഒരു ക​ുട്ടിയുടെ അസുഖത ്തിനുകാരണം കീടനാശിനിയാണെന്ന്​ തെളിഞ്ഞിട്ടുണ്ട്​. കാസർകോ​െട്ട എൻഡോസൾഫാൻ ഇരകൾക്ക്​ നീതി ലഭിക്കാനുള്ള ശ്രമം വിജയിച്ചാൽ മുതലമടയിലേക്കായിരിക്കും അടുത്ത സമരവേദി ഉയരുക. ഇടുക്കിയിലും കേരളത്തിലെ വിവിധ മേഖലകളിലും കൊടുംവിഷം കീടനാശിനികൾ എന്ന പേരിൽ തളിക്കുന്നു.

പഴങ്ങളൊന്നും കഴിക്കാൻ കഴിയാത്ത സാഹചര്യം ഇതുമൂലം സംജാതമായിരിക്കുന്നു. കാസർകോ​െട്ട എൻഡോസൾഫാൻ ഇരകളായി കഴിയുന്നവരോട്​ സർക്കാർ ഉദ്യോഗസ്ഥർ പലരും കടുത്ത അനീതി കാട്ടുന്നുണ്ട്​. എൻഡോസൾഫാൻ കമ്പനി ഇരകൾക്ക്​ നഷ്​ടപരിഹാരം നൽകാതിരിക്കാൻ ബന്​ധപ്പെട്ട ഉദ്യോഗസ്ഥർക്ക്​ കൈക്കൂലി നൽകുന്നുണ്ടെന്നും അവർ ആരോപിച്ചു. ആദ്യകാല സമരക്കാരിൽ നിരവധിപേരെയും കമ്പനി പണം നൽകി സ്വാധീനിച്ചിരിക്കുകയാണ്​. എൻഡോസൾഫാൻ നിരോധിച്ചിട്ടും എന്തിനാണ്​ സമരമെന്ന്​ അവർ ചോദിച്ചുക്കൊണ്ടിരിക്കുന്നു. എൻഡോസൾഫാൻ ബാധിതരായ കുട്ടികളെയുംകൊണ്ട്​ സമരത്തിന്​ പോയാൽ അറസ്​റ്റ്​ ചെയ്യുമെന്ന്​ ഭരണകൂടം ഭീഷണി മുഴക്കുന്നു. കമ്പനി കാലങ്ങളായി നടത്തിയ വിഷമഴയുടെ ഫലമായാണ്​ ഇവിടെ വൈകല്യങ്ങൾ ബാധിച്ച മനുഷ്യർ പിറന്നത്​.

ഇപ്പോഴും ജനിച്ചുവീഴുന്നത്​. ഇൗ നിരാലംബർക്ക്​ ജീവിക്കാനുള്ള സാമ്പത്തികാവസ്ഥ ഒറ്റമുറിയുള്ള ആ വീട്ടുകാർക്കില്ല. അവർക്ക്​ പെൻഷനും കമ്പനിയിൽ നിന്ന്​ നഷ്​ടപരിഹാരവും നേടണമെന്നും ദയാബായ്​ വ്യക്തമാക്കി. ഒ​രു വർഷം മുമ്പ്​ എൻ​ഡോസൾഫാൻ സമരപരിപാടിയിൽ പ​െങ്കടുക്കാൻ പോയപ്പോഴാണ്​ ആ ദുരന്താവസ്ഥ നേരിൽ കാണാൻ കഴിഞ്ഞത്​. ആ കുട്ടികളുടെ അവസ്ഥ കണ്ടതോടെയാണ്​ അവർക്ക്​ നീതി കിട്ടാനുള്ള സമരത്തിൽ പങ്കാളിയാകാൻ തീരുമാനിച്ചത്​. മലയാളികൾ എൻഡോസൾഫാൻ ഗ്രാമങ്ങളിലേക്ക്​ പോയി ആ മനുഷ്യരെ കാണാനുള്ള കാരുണ്യം കാട്ടണം. അവരുടെ കണ്ണീരൊപ്പാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകണമെന്നും അവർ പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.