മനാമ: സാമൂഹിക പ്രവർത്തക ദയാബായ് ‘ഗൾഫ് മാധ്യമം’ഒാഫീസ് സന്ദർശിച്ചു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ.ഹംസ അബ് ബാസ്, റസിഡൻറ് മാനേജർ ഇൻ ചാർജ് അബ്ദുൽ ജലീൽ, ജീവനക്കാർ എന്നിവർ ചേർന്ന് ദയാബായിയെ സ്വീകരിച്ചു. മലയാളിയുടെ വായനാസംസ്ക്കാരത്തിൽ നിർണ്ണായകമായ സംഭാവനകൾ നൽകിയതാണ് മാധ്യമത്തിെൻറ വിജയത്തിന് കാരണമായതെന്ന് ദയാബായ് അഭിപ്രായപ്പെട്ടു. എൻഡോസൾഫാൻ വിഷയം ഉൾെപ്പടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ സമൂഹത്തിൽ സജീവ ചർച്ചയാകാൻ മാധ്യമം കാരണമായിട്ടുണ്ട്. പ്രവാസ ലോകത്ത് ‘ഗൾഫ് മാധ്യമം’നടത്തുന്ന ഇടപെടലുകളും മലയാളിക്ക് അനുഗ്രഹമാണെന്നും ദയാബായ് കൂട്ടിച്ചേർത്തു. മാനുഷികതയെ മുൻനിർത്തി ദയാബായ് നടത്തുന്ന പ്രവർത്തനങ്ങൾ മറക്കാൻ കഴിയാത്തതാണെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ.ഹംസ അബ്ബാസ് പറഞ്ഞു. ‘സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ്’ഏറ്റുവാങ്ങാനാണ് ദയാബായ് ബഹ്റൈനിൽ എത്തിയത്. വെള്ളിയാഴ്ചയാണ് അവാർഡ്ദാനപരിപാടി. ദയാബായിക്കൊപ്പം സിംസ് പ്രസിഡൻറ് പോൾ ഉറുവത് , മറ്റ് ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.