വീട്ടു ജോലിക്കാരുടെ വിസ നടപടികള്‍ക്ക് പുതിയ സമ്പ്രദായം മാര്‍ച്ച് മുതല്‍

മനാമ: വീട്ടു ജോലിക്കാരുടെ വിസ നടപടികള്‍ക്ക് പുതിയ സമ്പ്രദായം മാര്‍ച്ച് ഒന്നു മുതല്‍ എല്‍.എം.ആര്‍.എയില്‍ ആരംഭി ക്കും. നിലവില്‍ ഇതി​​െൻറ നടപടി ക്രമങ്ങള്‍ നാഷണാലിറ്റി, പാസ്പോര്‍ട്ട് ആൻറ്​ റെസിഡൻറ്​സ്​ അഫയേഴ്സ് അതോറിറ്റി വഴിയാണ്. മാര്‍ച്ച് ഒന്നു മുതല്‍ എല്‍.എം.ആര്‍.എയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് വീട്ടു ജോലിക്കാരുടെ വിസ പുതുക്കുന്നതും പുതിയ അപേക്ഷ നല്‍കുന്നതും എല്‍.എം.ആര്‍.എ വഴിയായിരിക്കും. നാല് സര്‍വീസുകള്‍ ഒറ്റ സര്‍വീസായി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഫീസില്‍ മാറ്റമൊന്നും വരുത്ത​ില്ലെന്നും ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്​ദുല്ല അല്‍ അബ്സി അറിയിച്ചു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.