മനാമ: സാമ്പത്തിക മേഖലയില്‍ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പേ ാകുമെന്ന് ബഹ്റൈന്‍ വനിത സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സനും ഹമദ് രാജാവിെൻറ പത്നിയുമ ായ പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹിം ആല് ഖലീഫ വ്യക്തമാക്കി. വിവിധ മേഖലകളില്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിനു വേണ്ടിയാണ് കൗണ്‍സില്‍ നിലകൊള്ളുന്നത്. കുടുംബ വരുമാനം വര്‍ധിപ്പിക്കുകയും അതുവഴി സുരക്ഷിതവും സുഭിക്ഷവുമായ ജീവിതം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമിടുന്നത്. വിവിധ രംഗങ്ങളില്‍ ബഹ്റൈന്‍ സ്ത്രീകളുടെ മുന്നേറ്റം ആശാവഹമാണ്.
എല്ലാ മേഖലയും അവര്‍ക്ക് മുന്നില്‍ തുറന്നിടുകയും അവസര സമത്വം നല്‍കുകയും ചെയ്തത് ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. ഇതിന് പിന്തുണ നല്കിക്കൊണ്ടിരിക്കുന്ന ഭരണാധികാരികള്‍ക്ക് അവര്‍ ആശംസകള്‍ നേര്‍ന്നു. സ്ത്രീകളുടെ കഴിവും പ്രാപ്തിയും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ അത് സമൂഹത്തില്‍ വലിയ മാറ്റമുണ്ടാക്കും. രാജ്യത്തിെൻറ വളര്‍ച്ചക്കും പുരോഗതിക്കും ക്രിയാത്മകമായ സേവനം ചെയ്യാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. അവര്‍ക്ക് അനുയോജ്യമായ തൊഴിലിടങ്ങള്‍ കണ്ടെത്തണം. രാജ്യത്തിെൻറ സാമ്പത്തിക വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക് ഉറപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.